HOME
DETAILS
MAL
ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമം; ഡോക്ടര്‍ക്കെതിരെ കേസ്
backup
September 03 2023 | 14:09 PM
ആശുപത്രിയില്‍ വനിത ഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമം; ഡോക്ടര്‍ക്കെതിരെ കേസ്
എറണാകുളം: എറണാകുളം ജനറല്‍ ആശുപത്രിയില്‍ വനിത ഡോക്ടര്‍ക്കെതിരെ നടന്ന ലൈംഗികാതിക്രമത്തില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. ബലാത്സംഗ കുറ്റം ചുമത്തിയാണ് കേസ്. ജനറല്‍ മെഡിസിന് വിഭാഗം മേധാവിയായിരുന്ന ഡോ. മനോജിനെതിരെയാണ് കേസ്, 2019 ല്‍ ആണ് അതിക്രമം, ഹൗസ് സര്‍ജന്‍സിക്കിടെ കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചു എന്നാണ് വനിത ഡോക്ടര്‍ നല്കിയ പരാതി.
ജനറല്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍ക്കെതിരെയാണ് വനിതാ ഡോക്ടര്‍ ലൈംഗികാതിക്രമം ആരോപിച്ച് കഴിഞ്ഞ ദിവസം പരാതി നല്‍കിയത്. സീനിയര്‍ ഡോക്ടര്‍ ബലമായി ചുംബിച്ചെന്ന വനിത ഡോക്ടറുടെ ആരോപണത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."