തൊടുപുഴ സി.ഐ ഓഫിസില്‍ യുവാവിന് ക്രൂരമര്‍ദനമേറ്റതായി പരാതി
തൊടുപുഴ: തൊടുപുഴ പൊലിസ് സ്റ്റേഷനിലെ സി.ഐ ഓഫിസില്‍ യുവാവിന് ക്രൂരമര്‍ദനമേറ്റതായി പരാതി. ഇടവെട്ടി മാര്‍ത്തോമ സ്വദേശി മുഹമ്മദ് ആഷിക്(20)നാണു മര്‍ദനമേറ്റത്. പരുക്കേറ്റ യുവാവ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാത്രി 11.30നാണു സംഭവങ്ങളുടെ തുടക്കമെന്ന് ആഷിക് പറയുന്നു .ആഷികിന്റെ പിതാവ് അലിയാര്‍ തൊടുപുഴ ഗാന്ധി സ്‌ക്വയറില്‍ തട്ടുകട നടത്തുകയാണ്. രാത്രി 11.45 ന് എത്തിയ പൊലിസ് കടയടക്കാന്‍ ആവശ്യപ്പെട് കടയിലെ പടുതയും മറ്റും നശിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് കടയിലെ ഗ്യാസ് സിലിണ്ടര്‍ പൊലിസ് വാഹനത്തില്‍ എടുത്തുകൊണ്ടുപോയി.
ഈ വിവരം പിതാവ് തന്നെ അറിയിച്ചയുടന്‍ താന്‍ സ്ഥലത്തെത്തി .തുടര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ തിരികെ വാങ്ങാന്‍ സ്‌റ്റേഷേനിലെത്തിയെങ്കിലും സി ഐ പെട്രോളിങ്ങിലായതിനാല്‍ രാവിലെ വരാന്‍ പോലിസ് സ്‌റ്റേഷേനില്‍ നിന്നും പറഞ്ഞയക്കുകയായിരുന്നു.
തിരികെ വരും വഴി റോഡില്‍ വെച്ച് സി.ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ബൈക്കിനു കൈ കാണിച്ചു. എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചപ്പോള്‍ തൊടുപുഴ സി ഐ യെ കാണാനാണെന്നും തുടര്‍ന്നുണ്ടായ സംഭവങ്ങളും വിശദീകരിച്ചു . തുടര്‍ന്ന് നിന്നെ സി.ഐയെ കാണിച്ച് തരാം എന്ന് പറഞ്ഞ് പൊലിസ് വലിച്ച് വാഹനത്തിനുള്ളില്‍ കയറ്റി മര്‍ദിച്ചതായി ആഷിക് പറഞ്ഞു. തുടര്‍ന്ന് ഒരു മണിയോടെ സി.ഐ ഓഫിസില്‍ എത്തിക്കുകയായിരുന്നു.
സി.ഐയുടെ നേതൃത്വത്തിലായിരുന്നു പിന്നീട് മര്‍ദനമെന്ന് ആഷിക് പറയുന്നു. വീട്ടിലെത്തിയപ്പോഴേയ്ക്കും ചെവിയില്‍ നിന്നും ചോര വാര്‍ന്നൊഴുകുകയും, ശര്‍ദിക്കുകയും, തല കറങ്ങുകയും ചെയ്തതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കെ എസ് യു പ്രവര്‍ത്തകനായിരുന്ന ആഷിക് ഇപ്പോള്‍കോലഞ്ചേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് .
എന്നാല്‍ പൊലിസ് ജീപ്പിനെ പിന്തുടരുകയും പൊതുസ്ഥലത്ത് ബഹളം ഉണ്ടാക്കിയതിനുമാണ് യുവാവിനെ സ്‌റ്റേഷനില്‍ കൊണ്ടുവന്നതെന്നും യുവാവിനെ മര്‍ദിച്ചിട്ടില്ലെന്നും തൊടുപുഴ സി.ഐ എന്‍.ജി ശ്രീമോന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."