HOME
DETAILS
MAL
മൂന്ന് പെണ്മക്കളുടെ കഴുത്തറുത്ത് പിതാവ് ആത്മഹത്യ ചെയ്തു; കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
backup
September 04 2023 | 03:09 AM
മൂന്ന് പെണ്മക്കളുടെ കഴുത്തറുത്ത് പിതാവ് ആത്മഹത്യ ചെയ്തു; കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
കോട്ടയം രാമപുരത്ത് മൂന്ന് പെണ്മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് ആത്മഹത്യ ചെയ്ത നിലയില്‍. രാമപുരം ചേറ്റുകുളം സ്വദേശി ജോമോന് ആണ് 13ഉം പത്തും ഏഴും വയസ്സുള്ള മക്കളെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചത്. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്.
ഇന്നലെ അര്‍ധരാത്രി 12.30 ഓടെ ആയിരുന്നു സംഭവം. ഇളയ പെണ്‍കുട്ടിയായ ഏഴു വയസുകാരിയുടെ നിലയാണ് അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് പെണ്‍കുട്ടികളെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."