സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പ്രസിഡന്റ്, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി ജന. സെക്രട്ടറി
ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റായി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയെയും ജനറല്‍ സെക്രട്ടറിയായി വാക്കോട് മൊയ്തീന്‍കുട്ടി ഫൈസിയേയും ട്രഷററായി മാണിയൂര്‍ അഹ്മദ് മുസ്‌ലിയാരെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: കെ.കെ ഇബ്രാഹിം മുസ്‌ലിയാര്‍ കോഴിക്കോട്, പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍ (വൈസ് പ്രസിഡന്റുമാര്‍), കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ.ടി ഹുസൈന്‍കുട്ടി മുസ്‌ലിയാര്‍ (സെക്രട്ടറിമാര്‍), ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി (ചെയര്‍മാന്‍, ക്ഷേമനിധി), അബ്ദുസ്സമദ് മുട്ടം കണ്ണൂര്‍ (ഡപ്യൂട്ടി ചെയര്‍മാന്‍, ക്ഷേമനിധി), കൊടക് അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ (പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍).
ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷിക കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡന്റ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി.സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനംചെയ്തു. സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണവും വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അനുമോദന പ്രഭാഷണവും നിര്‍വഹിച്ചു. ജനറല്‍സെക്രട്ടറി വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, കെ.ടി ഹുസൈന്‍ കുട്ടി മൗലവി മലപ്പുറം, കെ.കെ ഇബ്‌റാഹീം മുസ്‌ലിയാര്‍ കോഴിക്കോട്, പി. ഹസൈനാര്‍ ഫൈസി ഫറോക്ക്, അബ്ദുസ്സമദ് മൗലവി മുട്ടം, അശ്‌റഫ് ഫൈസി പനമരം, ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, ഹുസൈന്‍ തങ്ങള്‍ കാസര്‍ഗോഡ്, എം കെ അയ്യൂബ് ഹസനി ബാംഗ്ലൂര്‍, പി കെ അബ്ദുല്‍ ഖാദിര്‍ ഖാസിമി മലപ്പുറം ഈസ്റ്റ്, സി.മുഹമ്മദ് ഫൈസി മണ്ണാര്‍ക്കാട്, വി ഇല്‍യാസ് ഫൈസി തൃശ്ശൂര്‍, യു. ഇസ്മായില്‍ ഫൈസി എറണാകുളം, കെ.എച്ച് അബ്ദുല്‍കരീം മുസ്‌ലിയാര്‍ ഇടുക്കി, അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ കോട്ടയം, അബ്ദുല്‍ ലത്തീഫ് ദാരിമി മംഗലാപുരം, പി.എ ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ ആലപ്പുഴ, ഷാജഹാന്‍ അമാനി കൊല്ലം, എം.എ ചേളാരി, അശ്‌റഫ് ബാഖവി തിരുവനന്തപുരം, മാണിയൂര്‍ അബ്ദുറഹിമാന്‍ ഫൈസി കണ്ണൂര്‍, ടി.കെ മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."