മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു
മലപ്പുറം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. ഇന്നു പുലര്‍ച്ചെ രണ്ടു മണിക്കാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
മലബാറില്‍ കോണ്‍ഗ്രസിന്റെ ഏറെക്കാലത്തെ ശക്തനായ നേതാവായിരുന്നു ആര്യാടന്‍. ഐ ഗ്രൂപ്പിന്റെ കരുത്തുറ്റ മുഖവുമായിരുന്നു അദ്ദേഹം.
നിലമ്പൂരിലെ വീട്ടില്‍ ഇന്ന് പൊതുദര്‍ശനം . ഖബറടക്കം നാളെ രാവിലെ ഒമ്പതു മണിക്ക് നിലമ്പൂര്‍ മുക്കട്ട് വലിയ ജുമാമസ്ജിദില്‍.
എട്ടു തവണ സ്വന്തം മണ്ഡലമായ നിലമ്പൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. വിവിധ സര്‍ക്കാരുകളില്‍ വൈദ്യുതി, വനം, ഗതാഗത മന്ത്രിയുമായിരുന്നു. 1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വര്‍ഷങ്ങളിലാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍നിന്ന് കേരള നിയമസഭയിലെത്തിയത്. 1980-82 കാലത്ത് ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ തൊഴില്‍, വനം മന്ത്രിയായി. എ.കെ ആന്റണി മന്ത്രിസഭയില്‍ തൊഴില്‍, ടൂറിസം മന്ത്രിയായും ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍(200406) വൈദ്യുതി മന്ത്രിയായും പ്രവര്‍ത്തിച്ചു.
1952ലാണ് കോണ്‍ഗ്രസ് അംഗമായി രാഷ്ട്രീയരംഗത്ത് സജീവമാകുന്നത്. 1958 മുതല്‍ കെ.പി.സി.സി അംഗമായി. മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂനിയനുകളുടെയും പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
1935 മേയ് 15ന് നിലമ്പൂരിലാണ് ആര്യാടന്റെ ജനനം. 1952ലാണ് കോണ്‍ഗ്രസ് അംഗമായി രാഷ്ട്രീയരംഗത്ത് സജീവമാകുന്നത്. 1958 മുതല്‍ കെ.പി.സി.സി അംഗമായി. മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂനിയനുകളുടെയും പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
തിരക്കഥാകൃത്തും കെ.പി.സി.സി സംസ്‌കാര സാഹിതി അധ്യക്ഷനുമായ ആര്യാടന്‍ ഷൗക്കത്ത് മകനാണ്. ഭാര്യ പി.വി മറിയുമ്മ. മറ്റു മക്കള്‍: അന്‍സാര്‍ ബീഗം, കദീജ, ഡോ. റിയാസ് അലി(പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജ്). മരുമക്കള്‍: ഡോ. ഹാഷിം ജാവേദ് (ശിശുരോഗ വിദഗ്ധന്‍), മുംതാസ് ബീഗം, ഡോ. ഉമ്മര്‍ (കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി), സിമി ജലാല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."