കടകള്രാത്രി 8 വരെ ; പൂര്‍ണ ഇളവുള്ള പ്രദേശങ്ങള്‍ കുറഞ്ഞു
സ്വന്തം ലേഖകന്‍
തിരുവനന്തപുരം :ടെസ്റ്റ് പോസിറ്റീവിറ്റി കുറയാത്ത സാഹചര്യത്തില്‍ ഒരാഴ്ച കൂടി കൊവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ഓണ്‍ലൈന്‍ അവലോകന യോഗത്തില്‍ തീരുമാനം.
ടി.പി.ആര് അടിസ്ഥാനത്തില്‍ തന്നെയാണ് ഇത്തവണയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ചത്. നിയന്ത്രങ്ങളില്‍ ചെറിയ ഇളവുകള്‍ നല്‍കും. ഇന്നു മുതല്‍ കാറ്റഗറി എ, ബി, സി വിഭാഗങ്ങളില്‍ കടകളും സ്ഥാപനങ്ങളും രാത്രി എട്ടു മണി വരെ തുറക്കാം. ഇലക്ട്രോണിക്സ് കടകള്‍ കൂടുതല്‍ ദിവസങ്ങളില്‍ തുറക്കാം.
ബാങ്കുകള്‍ ഉള്‍പ്പെടെ ധനകാര്യ സ്ഥാപനങ്ങളില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം. ടി.പി.ആര് പതിനഞ്ചിനു മുകളിലുള്ള പ്രദേശങ്ങളില്‍ ഇളവുകളില്ല.
വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും.കഴിഞ്ഞ ആഴ്ച 196 ഇടങ്ങളിലായിരുന്നു ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. ഇത്തവണ അത് 204 ആയി ഉയര്‍ന്നു. 82 തദ്ദേശ സ്ഥാപനങ്ങളില്‍ കഴിഞ്ഞ ആഴ്ച ഇളവ് ലഭിച്ചപ്പോള്‍ ഇത്തവണ 75 ആയി ചുരുങ്ങി.ടി.പി.ആര് കൂടുതലുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നാളെയും മറ്റന്നാളും രണ്ടരലക്ഷം പരിശോധനകള്‍ കൂടുതലായി നടത്തും. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട പ്രദേശങ്ങളില്‍ മൈക്രോ കണ്ടെയ്ന്മെന്റ് സോണ്‍ പ്രഖ്യാപിക്കാന്‍ കലക്ടര്‍മാര്‍ക്ക് അധികാരം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."