HOME
DETAILS

'ഭരണ പരാജയം മറക്കാന്‍ മതത്തെ ഉപയോഗിക്കുന്നു, ഇതിന് തടയിട്ടില്ലെങ്കില്‍ ഇന്ത്യയെ രക്ഷിക്കാനാവില്ല' കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് 'സ്റ്റാലിന്‍ ബാത്ത്'

  
backup
September 04 2023 | 05:09 AM

m-k-stalin-launches-his-first-podcast-speaking-for-india

'ഭരണ പരാജയം മറക്കാന്‍ മതത്തെ ഉപയോഗിക്കുന്നു, ഇതിന് തടയിട്ടില്ലെങ്കില്‍ ഇന്ത്യയെ രക്ഷിക്കാനാവില്ല' കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് 'സ്റ്റാലിന്‍ ബാത്ത്'

ചെന്നൈ: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍. സോഷ്യല്‍ മീഡിയ വഴി പുറത്തിറക്കിയ പോഡ്കാസ്റ്റിലാണ് കേന്ദ്രത്തിനെതിരെ സ്റ്റാലിന്‍ രൂക്ഷമായ ഭാഷയില്‍ സംസാരിക്കുന്നത്. മതവികാരം ആളിക്കത്തിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഭരണപരാജയം മറക്കാനാണ് ഈ നീക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതിന് തടയിട്ടില്ലെങ്കില്‍ രാജ്യത്തെ രക്ഷിക്കാനാവില്ലെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. തമിഴ്, മലയാളെ, തെലുങ്ക് തടങ്ങി അഞ്ച് ഭാഷകളില്‍ ഇത് പുറത്തിറക്കിയിട്ടുണ്ട്.

പോഡ്കാസ്റ്റിൽ നിന്നുള്ള ചിലഭാഗങ്ങൾ
ഒാരോരുത്തരും ഇന്ത്യക്കായി ശബ്ദിക്കാൻ നിർബന്ധിതരാകുന്ന അവസ്ഥയിലാണ് നാമിന്നുള്ളത്. കാലാ കാലങ്ങളായി ഇന്ത്യൻ ജനത ഒട്ടാകെ നെഞ്ചിലേറ്റ് സംരക്ഷിക്കുന്ന ഐക്യബോധം എന്ന തചത്വത്തെ ഛിന്നഭിന്നമാക്കി ഇന്ത്യയെ തന്നെ നശിപ്പിക്കാനാണ് ഭാരതീയ ജനതാ പാർട്ടി എന്ന കക്ഷി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. 2014ൽ അധികാരത്തിലെത്തി ബി.ജെ.പി തെരഞ്ഞെടുപ്പിന് മുമ്പ് കൊടുത്ത ഒരു വാഗ്ദാനങ്ങളും പാലിച്ചിട്ടില്ല. വിദേശത്തുള്ള കള്ളപ്പണം വീണ്ടെടുത്ത് ഒരാൾക്ക് 15 ലക്ഷം വീതം നൽകും. പ്രതിവർഷം രണ്ടു കോടി പേർക്ക് തൊഴിൽ, കർഷകരുടെ വരുമാനം ഇരട്ടിയാക്കും, സ്വന്തമായി വീടില്ലാ ആളുകളുണ്ടാകില്ല, ഇന്ത്യ അഞ്ചു മില്യൺ ട്രോളർ സമ്പദ് വ്യവസ്ഥയായി മാറും അങ്ങിനെ എന്തൊക്കെ വ്യാജ വാഗ്ദാനങ്ങൾ. പത്തു വർഷമാകാൻ പോകുന്നു. ഒരു വാഗ്ദാനവും പാലിക്കപ്പെട്ടില്ല. ഗുജറാത്ത് മോഡലെന്ന് കള്ളം പറഞ്ഞ് അധികാരത്തിലെത്തിയ നരേന്ദ്രമോദി മോഡൽ ഇപ്പോൾ എന്ത് മോഡലെന്ന് പോലും അറിയാതെ അവസാനിക്കാൻ പോകുന്നു. സ്ഥിതി വിവര കണക്കോടെ തമിഴ്‌നാട്ടിൽ ദ്രാവിഡ മോഡലിന്റെ നേട്ടങ്ങൾ നമ്മൾ അക്കമിട്ട് നിരത്തുമ്പോൾ അറിയാതെ പോലും അവരാരും ഗുജറാത്ത് മോഡലിനെ കുറിച്ച് ഇപ്പോൾ സംസാരിക്കുന്നു പോലുമില്ല. ഇതൊരു വശം മാത്രം.

ഇനി മറുവശത്ത് നന്നായി നടന്നിരുന്ന ഇന്ത്യയുടെ പൊതുഘടനയെ അവർ നശിപ്പിച്ച് ഛിന്നഭിന്നമാക്കി. തങ്ങളുമായി അടുപ്പമുള്ള വ്യവസായികൾക്ക് അവയോരോന്നും ഒന്നൊന്നായി കൈമാറുകയാണവർ. ഇന്ത്യൻ ജനതയുടെ മൊത്തത്തിലുള്ള ക്ഷേമം ചുരുക്കം ചിലരുടെ ക്ഷേമമായി മാറി. സർക്കാർ ഉടവസ്ഥതയിലുള്ള എയർ ഇന്ത്യ കമ്പനി ഇപ്പോൾ സ്വകാര്യ കമ്പനിക്ക് വിറ്റു. രാജ്യമെമ്പാടുമുള്ള വിമാനത്താവളങ്ങളും തുറമുഖങ്ങളും സ്വകാര്യ വ്യക്തികൾ കയ്യടക്കി. പ്രധാനമന്ത്രി മോദി പറഞ്ഞതു പോലെ കർഷകരുടെ വരുമാനം ഒരിക്കലും ഇരിട്ടിയായില്ല. പാവപ്പെട്ടവരുടെ ജീവിത നിലവാരവും ഉയർന്നില്ല. ഇതെല്ലാം മറച്ചു വെക്കാൻ വേണ്ടി മാത്രം മതവാദത്തെ കയ്യിലെടുത്തു. ആളുകളുടെ മതവികാരം ഇളക്കിവിട്ട് അവരതിൽ കുളിൽ കായാൻ ശ്രമിക്കുകയാണ്. 2002ൽ ഗുജറാത്തിൽ അക്രമത്തിന്റേയും വിദ്വഷത്തിന്റേയും വിത്ത് പാകിയ പാർട്ടിയാണ് ബി.ജെ.പി. 2023ൽ വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിനെ ചുട്ടെരിക്കുകയാണ്. ഹരിയാനയിൽ ആളിക്കത്തിയ വിഭാഗീയത നിപരാധികളുടെ ജീവനും സ്വത്തും അപഹരിക്കുകയാണ് ഇനിയെങ്കിലും ഇതിനൊറുതി വരുത്തിയില്ലെങ്കിൽ ഇന്ത്യയെ ആർക്കും രക്ഷിക്കാനാവില്ല. ഇന്ത്യയുടെ ബഹുമുഖ സ്വഭാവത്തിന്, ഫെഡറലിസത്തിന്, ജനാധിപത്യ അന്തസ്സിന് ഭീഷണി എപ്പോഴെല്ലാം ഉണ്ടായോ അപ്പോഴെല്ലാം മുന്നണിയിൽ അതിനെ എതിർക്കാൻ ഡി.എം.കെ ഉണ്ടായിട്ടുണ്ട്- അദ്ദേഹം പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുൽത്താൻ അൽ നെയാദി, ഹസ്സ അൽ മൻസൂരി, എന്നിവർക്ക് ഫസ്റ്റ് ക്ലാസ് ബഹിരാകാശ മെഡൽ സമ്മാനിച്ച് യുഎഇ ഭരണാധികാരി

latest
  •  10 days ago
No Image

മഹാകുംഭമേള നടക്കുന്ന പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  10 days ago
No Image

ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; 13 വയസ്സുകാരന് ദാരുണാന്ത്യം

National
  •  10 days ago
No Image

ശ്രീറാമിന്റെ അഭിഭാഷകന് രണ്ടാം നിലയിലുള്ള കോടതിയുടെ പടി കയറാന്‍ വയ്യ; കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മാറ്റി

Kerala
  •  10 days ago
No Image

യുഎഇയിൽ പ്രവർത്തനമാരംഭിച്ച് ഇ- ഹെയ്ലിംഗ് പ്ലാറ്റ്ഫോം ബോൾട്ട്; ഇന്ന് ഏഴ് റൈഡുകളിൽ 53 ശതമാനം കിഴിവ് 

uae
  •  10 days ago
No Image

'ഡല്‍ഹി ചലോ' മാര്‍ച്ചുമായി വീണ്ടും കര്‍ഷര്‍; തലസ്ഥാനത്ത് കര്‍ശന പരിശോധന, ഗതാഗതക്കുരുക്ക് 

National
  •  10 days ago
No Image

എം.എല്‍.എയുടെ മകന് എങ്ങനെ ആശ്രിതനിയമനം നല്‍കാനാകും;  കെ. കെ രാമചന്ദ്രന്‍നായരുടെ മകന്റെ നിയമനം റദ്ദാക്കി സുപ്രിംകോടതി

Kerala
  •  10 days ago
No Image

അതിതീവ്രമഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത

Kerala
  •  10 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  10 days ago
No Image

സംശയം തോന്നി ബാഗേജ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അപൂർയിനത്തിൽപ്പെട്ട 14 പക്ഷികൾ; നെടുമ്പാശേരിയിൽ 2 പേർ പിടിയിൽ

Kerala
  •  10 days ago