HOME
DETAILS
MAL
'6000 വിമാനങ്ങള്‍ റദ്ദാക്കി; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി' ; ചൈനയില്‍ അട്ടിമറി?
backup
September 25 2022 | 04:09 AM
ബീജിങ്: ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങിനെ അട്ടിമറിയിലൂടെ പുറത്താക്കിയെന്ന അഭ്യൂഹങ്ങള്‍ക്കിടെ ബീജിങ് വിമാനത്താവളത്തില്‍ നിന്ന് ആറായിരത്തിലേറെ സര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയെന്ന് റിപ്പോര്‍ട്ട്. ചൈനീസ് പ്രസിഡന്റ് ഷി ജീന്‍പിങ് വീട്ടുതടങ്കലിലാണെന്നും ചൈനീസ് പട്ടാളമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ബീജിങിനെ നിയന്ത്രണം ഏറ്റെടുത്തുമെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് പുതിയ അഭ്യൂഹങ്ങളും പ്രചരിക്കുന്നത്.
സെപ്റ്റംബര്‍ 21ാം തീയതി മാത്രം ചൈനയില്‍ 9583 വിമാനങ്ങള്‍ റദ്ദാക്കിയെന്നാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ദി എപക് ടൈംസ്' എന്ന മാധ്യമം റിപ്പോട്ട് ചെയ്തിരിക്കുന്നത്.
ഷി ജിന്‍പിങിന്റെ പേര് ചേര്‍ത്തുള്ള ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആണ്. പ്രസിഡന്റ് ഷി ജിന്‍പിങ് വീട്ടുതങ്കലില്‍ എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണിത്. അദ്ദേഹത്തെ ചൈനീസ് സൈന്യം അറസ്റ്റ് ചെയ്തുവെന്നായിരുന്നു വാര്‍ത്ത. ചൈനീസ് മനുഷ്യാവകാശ പ്രവര്ത്തകന് ജെന്നിഫര്‍ സെങ് ഒരു വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. സൈനിക വ്യൂഹം കടന്നുപോകുന്നതായിരുന്നു വീഡിയോയില്‍.
ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷി ജിന്‍പിങ് ഉസ്ബക്കിസ്താനില്‍ പോയപ്പോഴാണ് അട്ടിമറിക്ക് ഗൂഢാലോചന നടന്നതെന്നാണ് പ്രചരിക്കുന്നത്. ഉച്ചകോടിയുടെ ഔദ്യോഗിക സമാപനത്തിന് കാത്തുനില്‍ക്കാതെ ഷി മടങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."