മന്ത്രിസഭാ സമിതികള്‍ പുനഃസംഘടിപ്പിച്ചു
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനക്ക് പിന്നാലെ വിവിധ മന്ത്രിസഭാ സമിതികളും പ്രധാനമന്ത്രി നരേന്ദ്രമോദി പുനഃസംഘടിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്കുന്ന രാഷ്ട്രീയ കാര്യങ്ങള്‍ക്കു വേണ്ടിയുള്ള മന്ത്രിസഭാ സമിതിയില്‍ മന്ത്രിമാരായ സര്‍ബാനന്ദ സോനോവാള്‍, സ്മൃതി ഇറാനി, ഭൂപേന്ദ്ര യാദവ്, മന്‍സുഖ് മാണ്ഡവ്യ എന്നിവരെ ഉള്‍പ്പെടുത്തി. മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയ രവിശങ്കര്‍ പ്രസാദ്, ഹര്‍ഷ് വര്ധന്, അന്തരിച്ച മന്ത്രി രാംവിലാസ് പാസ്വാന് എന്നിവര്‍ക്ക് പകരമായാണ് പുതിയ അംഗങ്ങളെ ചേര്‍ത്തത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് നേതൃത്വം നല്കുന്ന പാര്‍ലമെന്ററികാര്യ മന്ത്രിസഭാ സമിതിയില്‍ വീരേന്ദ്രകുമാര്‍, കിരണ്‍ റിജ്ജു, അനുരാഗ് താക്കൂര്‍, അര്ജുന് മുണ്ടെ എന്നിവരെ പുതിയതായി ഉള്‍പ്പെടുത്തി. അമിത്ഷാ, നിര്‍മലാ സീതാരാമന്, നരേന്ദ്രസിങ് തോമര്‍ തുടങ്ങിയവര്‍ ഈ സമിതിയില്‍ അംഗങ്ങളാണ്. മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള സമിതിയില്‍ നിന്ന് ഡി.വി സദാനന്ദ ഗൗഡ, രവിശങ്കര്‍ പ്രസാദ് എന്നിവര്‍ ഒഴിവായി. രാജ്നാഥ് സിങ്, അമിത്ഷാ, നിര്‍മലാ സീതാരാമന്, നിതിന്‍ ഗഡ്കരി, നരേന്ദ്രസിങ് തോമര്‍, എസ്. ജയ്ശങ്കര്, പിയൂഷ് ഗോയല്‍ തുടങ്ങിയവര്‍ സമിതിയിലുണ്ടാകും. നിക്ഷേപവും വളര്‍ച്ചയും സംബന്ധിച്ച മന്ത്രിസഭാ സമിതിയില്‍ നാരായണ്‍ റാണെ, ജ്യോതിരാദിത്യ സിന്ധ്യ, അശ്വിനി വൈഷ്ണവ് എന്നിവര്‍ ഉള്‍പ്പെട്ടു. സുരക്ഷ സംബന്ധിച്ച സമിതിയില്‍ മാറ്റങ്ങളില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി നിര്‍മലാ സീതാരാമന്, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര് എന്നിവരാണ് ഈ സമിതിയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."