ത്രീ ടു വണ്‍ രാജ്യം കാതോര്‍ത്തിരുന്ന ആ ശബ്ദം ഇനിയില്ല; ഐ.എസ്.ആര്‍.യുടെ കൗണ്ട് ഡൗണ്‍ ശബ്ദമായിരുന്ന ശാസ്ത്രജ്ഞ വളര്‍മതി അന്തരിച്ചു
ത്രീ ടു വണ്‍ രാജ്യം കാതോര്‍ത്തിരുന്ന ആ ശബ്ദം ഇനിയില്ല; ഐ.എസ്.ആര്‍.യുടെ കൗണ്ട് ഡൗണ്‍ ശബ്ദമായിരുന്ന ശാസ്ത്രജ്ഞ വളര്‍മതി അന്തരിച്ചു
ബംഗളൂരു: ത്രീ ടു വണ്‍...രാജ്യം കാതോര്‍ത്തിരുന്ന നിരവധി ശബ്ദമുഹൂര്‍ത്തങ്ങള്‍. ഇക്കഴിഞ്ഞ ചാന്ദ്രയാന്‍ 3 വിക്ഷേമപണത്തിലും കോടികള്‍ കാതോര്‍ത്തിരുന്ന ആ കൗണ്ട് ഡൗണ്‍ ശബ്ദം ഇനിയില്ല. ചന്ദ്രയാന്‍ 3 ഉള്‍പ്പെടെ ഐഎസ്ആര്‍ഒയുടെ ബഹിരാകാശ ദൗത്യങ്ങളില്‍ നിര്‍ണായക ശബ്ദസാന്നിധ്യമായ ശാസ്ത്രജ്ഞ എന്‍.വളര്‍മതി (64)അന്തരിച്ചു. ശനിയാഴ്ച വൈകിട്ട് ചെന്നൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള ഐഎസ്ആര്‍ഒയുടെ ഭാവി ദൗത്യങ്ങളുടെ കൗണ്ട്ഡൗണുകള്‍ക്ക് വളര്‍മതിയുടെ ശബ്ദം ഇനി ഉണ്ടാകില്ല. ചന്ദ്രയാന്‍3 ആയിരുന്നു അവരുടെ അവസാന കൗണ്ട്ഡൗണ്‍. അപ്രതീക്ഷിതമായ ഒരു വിയോഗമാണിത്. വല്ലാത്ത സങ്കടം തോന്നുന്നു. പ്രണാമം!'വളര്‍മതിയുടെ വിയോഗത്തില്‍
അനുശോചനം രേഖപ്പെടുത്തി, ഐഎസ്ആര്‍ഒയിലെ മുന്‍ ഡയറക്ടര്‍ ഡോ. പി.വി. വെങ്കിടകൃഷ്ണന്‍ ട്വിറ്ററില്‍ (എക്‌സ്) കുറിച്ചു.
The voice of Valarmathi Madam will not be there for the countdowns of future missions of ISRO from Sriharikotta. Chandrayan 3 was her final countdown announcement. An unexpected demise . Feel so sad.Pranams! pic.twitter.com/T9cMQkLU6J
— Dr. P V Venkitakrishnan (@DrPVVenkitakri1) September 3, 2023
തമിഴ്‌നാട്ടിലെ അരിയല്ലൂര്‍ സ്വദേശിയായ എന്‍.വളര്‍മതി ഇന്‍സാറ്റ് 2എ, ഐആര്‍എസ് ഐസി, ഐആര്‍എസ് ഐഡി, ടിഇഎസ് ഉള്‍പ്പെടെയുള്ള ദൗത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കോയമ്പത്തൂരിലെ ഗവണ്‍മെന്റ് കോളേജ് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ബിരുദവും, ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടി. ശ്രീഹരിക്കോട്ടയിലെ മിഷന്‍ കണ്‍ട്രോള്‍ സെന്റര്‍ റേഞ്ച് ഓപ്പറേഷന്‍ വിഭാഗം മാനേജരായിരുന്ന വളര്‍മതി 1984ലാണ് ഐഎസ്ആര്‍ഒയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ മൂന്നിന്റെ വിജയകരമായ വിക്ഷേപണത്തിലും കൗണ്ട് ഡൗണിലുമെല്ലാം സ്വര സാന്നിധ്യമായി ഇവര്‍ ഉണ്ടായിരുന്നു.
2012ല്‍ വിജയകരമായി വിക്ഷേപിച്ച ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റ് റിസാറ്റ്1 ന്റെ പ്രോജക്ട് ഡയറക്ടറായിരുന്നു അവര്‍. ടി.കെ.അനുരാധയ്ക്കുശേഷം ഒരു വലിയ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടര്‍ ആകുന്ന രണ്ടാമത്തെ വനിതയായിരുന്നു വളര്‍മതി. മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ ബഹുമാനാര്‍ത്ഥം 2015ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അബ്ദുള്‍ കലാം അവാര്‍ഡ് ലഭിക്കുന്ന ആദ്യ വ്യക്തിയാണ് വളര്‍മതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."