ഇരയായ യുവാവിന് സര്‍ക്കാര്‍ ധനസഹായം നല്‍കണം: എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി
കൊല്ലം: ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരില്‍ പൊലിസ് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സന്തോഷ് ഫെലിക്‌സിന് ചികിത്സാ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.
ഗുരുതരമായ പരുക്കുകളുള്ളതിനാല്‍ വിദഗ്ദ ചികിത്സയ്ക്കു വേണ്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്ത് സന്തോഷ് ഫെലിക്‌സിനെ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ആശുപത്രിയില്‍ സന്ദര്‍ശിച്ചു. പ്രാഥമിക പരിശോധനയില്‍ ചെവിക്ക് കേള്‍വി കുറവുണ്ടായെന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് വിദഗ്ദ പരിശോധനയില്‍ തലയോട്ടിയ്ക്ക് പൊട്ടലും തലച്ചോറിന് ക്ഷതവും സംഭവിച്ചിട്ടുളളതായി സ്ഥിതീകരിച്ചിട്ടുണ്ട്. പൊലിസ് ഉദ്യോഗസ്ഥന്റെ നിയമവിരുദ്ധ പ്രവര്‍ത്തനം മൂലം പരുക്കേറ്റ സന്തോഷ് ഫെലിക്‌സിന് ചികിത്സ നല്‍കുവാന്‍ സര്‍ക്കാരിന് നിയമപരമായും ധാര്‍മികമായും ബാദ്ധ്യതയുണ്ട്. സംസ്ഥാന പൊലിസ് കപ്ലൈന്‍സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണകുറുപ്പ് ചികിത്സാ ധനസഹായം നല്‍കുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."