HOME
DETAILS
MAL
കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ റെയ്ഡ്; കമ്പ്യൂട്ടറും മൊബൈല്‍ ഫോണും പിടിച്ചെടുത്തു
backup
September 25 2022 | 13:09 PM
കണ്ണൂര്‍: കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്. താണയിലെ ഒരു സ്ഥാപനത്തില്‍ നിന്നും കമ്പ്യൂട്ടറും മൊബൈല്‍ ഫോണും പൊലിസ് പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട ഉറവിടം കണ്ടെത്തുക, സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് റെയ്ഡ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്തടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നത് എന്ന കാര്യത്തില്‍ പൊലീസ് കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല.താണയ്ക്ക് പുറമേ കണ്ണൂര്‍ പ്രഭാത് ജംഗ്ഷന്, മട്ടന്നൂര്‍, ചക്കരക്കല്ല്, ഇരിട്ടി, ഉളിയില്‍ എന്നിവിടങ്ങളിലും പരിശോധന നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."