HOME
DETAILS

ഉപരാഷ്ട്രപതിയുടെ കൊല്ലം സന്ദര്‍ശനം: സരസ് മേളയുടെ ആശ്രാമത്തെ കൂറ്റന്‍ പന്തല്‍ മാറ്റണമെന്ന് ജില്ലാ ഭരണകൂടം

  
backup
August 25 2016 | 01:08 AM

%e0%b4%89%e0%b4%aa%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2-2


കൊല്ലം: ഈ മാസം 29ന് ഉപരാഷ്ട്രപതിയുടെ കൊല്ലം സന്ദര്‍ശനത്തോട് അനുബന്ധിച്ചുള്ള സുരക്ഷയുടെ ഭാഗമായി ആശ്രാമം മൈതാനിയില്‍ സംഘടിപ്പിക്കുന്ന ദേശീയ മേളയായ 'സരസി'ന്റെ കൂറ്റന്‍ പന്തല്‍ മാറ്റണമെന്ന് ജില്ലാ ഭരണകൂടം സരസ് സംഘാടകര്‍ക്കു അറിയിപ്പു നല്‍കി.
40 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച പന്തല്‍ ഇനി പൊളിച്ചു സ്ഥാപിക്കണമെങ്കില്‍ 15 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് പന്തലിന്റെ കാരാറുകാരന്‍ പറയുന്നത്. ഉപരാഷ്ട്രപതിയും സംഘവും എത്തുമ്പോള്‍ ആശ്രാമം മൈതനിയിലെ ഹെലിപ്പാഡിലാണ് ഇറങ്ങുക. എന്നാല്‍ സുരക്ഷാസംഘം ഇന്നു സ്ഥലം സന്ദര്‍ശിച്ച ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകു. ഇതിനിടെ കഴിഞ്ഞ കുറച്ചുദിവസമായി ആശ്രാമം മൈതാനിയില്‍ പന്തല്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. തുടക്കത്തിലേ ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടം ശുഷ്‌ക്കാന്തി കാണിച്ചിരുന്നെങ്കില്‍ പന്തല്‍ പൊളിച്ചുമാറ്റണമെന്ന ആവശ്യം ഉയരില്ലായിരുന്നു.
 ഉപരാഷ്ട്രപതി ചടങ്ങിനെത്തുന്ന എസ്.എന്‍. കോളജിനു തൊട്ടുപടിഞ്ഞാറുള്ള കന്റോണ്‍മെന്റ് മൈതാനിയില്‍ ഹെലിക്കോപ്റ്റര്‍ ഇറക്കാനുള്ള സൗക്യമുണ്ടെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.  31 മുതല്‍ സെപ്റ്റംബര്‍ 13വരെയാണ് സരസ് മേള. കോടികള്‍ ചെലവഴിച്ച് കേന്ദ്രഗ്രാമവികസനവകുപ്പിന്റെ ധനസഹായത്തോടെ തദ്ദേശ ഭരണസ്ഥാപനങ്ങളുടെ കൂടി സഹകരണത്തിലാണ് കൊല്ലത്ത് മേള സംഘടിപ്പിക്കുന്നത്.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ഗ്രാമാന്തരങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവിപണന മേളയാണിത്. കരകൗശല വസ്തുക്കള്‍, തുണിത്തരങ്ങള്‍, കലാരൂപങ്ങള്‍, ഗൃഹോപകരണങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയുള്‍പ്പെടെ  വ്യത്യസ്തവും വൈവിധ്യമാര്‍ന്നതുമായ ഉല്‍പ്പന്നങ്ങളുടെ വമ്പിച്ച ശ്രേണിയാണ് 71000 ചതുരശ്രയടി വിസ്തീര്‍ണമുള്ള പവലിയനില്‍ ഒരുക്കുന്നത്. 25 സംസ്ഥാനങ്ങളില്‍ നിന്നായി 2000 സംരഭകര്‍ മേളയില്‍ പങ്കെടുക്കും. പ്ലാസ്റ്റിക് വിരുദ്ധസന്ദേശമേകുന്ന മേളയില്‍ പ്രത്യേക ഫുഡ്‌കോര്‍ട്ടും ഒരുക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  8 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  9 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  10 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  10 hours ago