ടാറ്റയുടെ 300 കി.മീ റേഞ്ചുളള ഇലക്ട്രിക്ക് കാര്‍ വരുന്നു; എതിരാളികള്‍ക്ക് ചങ്കിടിപ്പ്
ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ഇലക്ട്രിക്ക് കാറുകളുടെ നിരയിലേക്ക് മറ്റൊരു വാഹനത്തെ കൂടി അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. ഈ വാഹനം മികച്ച റേഞ്ച് വാഗ്ദാനം ചെയ്യുന്ന വാഹനങ്ങളുടെ നിരയിലേക്കാണ് കമ്പനി അവതരിപ്പിക്കുന്നത്. ഈ മാസം പുറത്തിറങ്ങുന്ന പഞ്ചിന് തൊട്ടു പിന്നാലെ തന്നെ മറ്റൊരു ഇ.വി കൂടി കമ്പനി അവതരിപ്പിക്കുന്നു എന്നത് ടാറ്റയുടെ ആരാധകരെ ആഹ്ലാദത്തിലാഴ്ത്തുന്ന കാര്യമാണ്. ഈ മാസം പുറത്തിറങ്ങുന്ന നെക്‌സോണിന് പിന്നാലെയാണ് പഞ്ച് ഇ.വി പുറത്തിറക്കാന്‍ ടാറ്റ ഒരുങ്ങുന്നത്. ഒക്ടോബര്‍ മാസത്തിലായിരിക്കും പ്രസ്തുത കാര്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് എത്തുക.
ടിഗോര്‍ സെഡാന്റെ ഒരു എസ്‌യുവി ബദലായി ഇത്‌കൊണ്ടുവരാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.ലിക്വിഡ് കൂള്‍ഡ് ബാറ്ററിയും ഫ്രണ്ട് വീലുകളെ പവര്‍ ചെയ്യുന്ന പെര്‍മനന്റ് മാഗ്‌നറ്റ് സിന്‍ക്രണസ് മോട്ടോറും ഇതിലുണ്ടാകും. ടിയാഗോ, ടിഗോര്‍, നെകസോണ്‍ ഇവികളിലുള്ള സിപ്‌ട്രോണ്‍ പവര്‍ട്രെയിന്‍ പഞ്ച് ഇവിയിലും അവതരിപ്പിക്കും. ബമ്പറില്‍ ചാര്‍ജിംഗ് സോക്കറ്റുമായി വരുന്ന ആദ്യത്തെ ടാറ്റ ഇവിയായിരിക്കും ഇത്.
രണ്ട് തരത്തിലുളള ബാറ്ററി പായ്ക്കിലായിരിക്കും വാഹനം വിപണിയിലേക്കെത്തുക എന്നാണ് കരുതപ്പെടുന്നത്. ഇതില്‍ ഒന്ന് 250 കി.മീ റേഞ്ച് വാഗ്ധാനം ചെയ്യുമ്പോള്‍ വലിയ ബാറ്ററി ഒറ്റ ചാര്‍ജില്‍ 315 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നുണ്ട്. താങ്ങാവുന്ന വിലയില്‍ അവതരിപ്പിക്കപ്പെടുന്ന പഞ്ചിന് എക്‌സ്‌ഷോറൂം വിലയായി ഏകദേശം 12-14 ലക്ഷം രൂപ വിലവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Content Highlights:tata punch ev launch details
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."