HOME
DETAILS

നഷ്ടമായത് ഗുരുനാഥനെ

  
backup
September 25 2022 | 19:09 PM

aryadan-mohammed-2022

വി.ഡി സതീശൻ

കോൺഗ്രസെന്ന ആശയത്തെ ഒരു വികാരമായി ജീവിതാവസാനം വരെ കൊണ്ടുനടന്ന നേതാവാണ് ആര്യാടൻ മുഹമ്മദ്. ഏഴ് പതിറ്റാണ്ട് കാലം മലബാറിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് ആര്യാടൻ നെടുനായകത്വം വഹിച്ചു. മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റായിരുന്ന ആര്യാടന്റെ സ്ഥിരോത്സാഹവും കഠിന പ്രയത്‌നവുമാണ് ജില്ലയിൽ കോൺഗ്രസിന് ശക്തമായ വേരോട്ടമുണ്ടാക്കിയത്. കാർക്കശ്യം നിറഞ്ഞ രാഷ്ട്രീയ നിലപാടുകൾക്കൊപ്പം എന്തിനെയും നേരിടാനുള്ള ചങ്കൂറ്റവുമാണ് ആര്യാടനിലെ രാഷ്ട്രീയക്കാരനെ പരുവപ്പെടുത്തിയതും വളർത്തിയതും. മലബാറിന്റെ രാഷ്ട്രീയഭൂമികയിൽ മതേതര, ജനാധിപത്യത്തിന്റെ അടയാളമായി മാറുകയായിരുന്നു ആര്യാടൻ. ഇന്ത്യയെന്ന മഹത്തായ ആശയത്തിന് വേണ്ടി എക്കാലവും നിലകൊണ്ട കറകളഞ്ഞ മതേതരവാദി.


സ്വയാർജിതമായ വായനയും അറിവും കൊണ്ട് കേരള നിയമസഭയിലെ അതിപ്രഗത്ഭരായ അംഗങ്ങളുടെ ഗണത്തിൽ മുൻനിരയിലാണ് ആര്യാടന്റെ സ്ഥാനം. വ്യക്തിപരമായി എനിക്ക് ഗുരുനാഥനെയാണ് നഷ്ടപ്പെട്ടത്. 2001ൽ ആദ്യമായി നിയമസഭയിൽ എത്തുമ്പോൾ ഒരു അധ്യാപകനെ പോലെ സഭാ നടപടിക്രമങ്ങളെക്കുറിച്ചും ബജറ്റിനെക്കുറിച്ചും പഠിപ്പിച്ചുതന്നത് അദ്ദേഹമായിരുന്നു.
നിയമനിർമാണ വേളകളിൽ അദ്ദേഹം ഉയർത്തുന്ന വാദഗതികൾ ഏതൊരു പ്രഗത്ഭനായ അഭിഭാഷകനെയും അസൂയപ്പെടുത്തുന്ന തരത്തിലായിരുന്നു. നിയമത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്ത അനുഭവ പരിചയവുമുള്ള ഞാൻ ഉൾപ്പെടെയുള്ള മറ്റ് അംഗങ്ങളേക്കാൾ നൂറിരട്ടി ഭരണഘടനാ ബോധ്യം മെട്രിക്കുലേഷൻ മാത്രം പാസായ അദ്ദേഹത്തിനുണ്ടായിരുന്നു. ഭരണഘടനയുടെ ചട്ടക്കൂടിൽ നിന്നുകൊണ്ട് മാത്രമാണ് ആര്യാടൻ നിയമസഭയിൽ പ്രസംഗിച്ചത്. ഇന്ത്യൻ ഭരണഘടനയെ പറ്റി ഇത്രയും ആഴത്തിൽ അറിവുള്ള മറ്റൊരു രാഷ്ട്രീയ നേതാവിനെ ഞാൻ കണ്ടിട്ടില്ല.


രാഷ്ട്രീയ പ്രതിസന്ധികളുണ്ടായ ഘട്ടങ്ങളിലെല്ലാം കൃത്യമായ ഇടപെടലുകളിലൂടെ അവ പരിഹരിച്ച് മുന്നണിയെയും പാർട്ടിയേയും ഒരുകാലത്ത് ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകുന്നതിൽ ആര്യാടന്റെ പങ്ക് വലുതായിരുന്നു. ട്രേഡ് യൂനിയൻ രംഗത്ത് പ്രതിസന്ധികളിൽ ഉലയാതെ പ്രവർത്തിച്ചുവന്നതിന്റെ തഴക്കവും പഴക്കവും ആര്യാടനിലെ രാഷ്ട്രീയക്കാരന് പ്രായോഗികതയുടെ തലംകൂടി നൽകി.
കോൺഗ്രസിലെ പുതുതലമുറയ്ക്ക് എന്നും പിന്തുണയും ആവേശവുമായി അദ്ദേഹം ഒപ്പമുണ്ടായിരുന്നു. ആര്യാടന്റെ അസാന്നിധ്യം നിയമസഭയിലുണ്ടാക്കിയ ശൂന്യത ഞങ്ങൾക്കെല്ലാം അനുഭവപ്പെട്ടിരുന്നു. ഇപ്പോൾ ആര്യാടൻ ഇല്ലാത്ത കേരള രാഷ്ട്രീയത്തെയും മലബാർ രാഷ്ട്രീയത്തെയും ഞങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന് ശിവദേവ് രാജീവ്

Kerala
  •  a month ago
No Image

ശബരിമലയില്‍ പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം, ദാഹമകറ്റാന്‍  ചൂടുവെള്ളം എത്തിക്കും

Kerala
  •  a month ago
No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago
No Image

ലൗ ജിഹാദ്, ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍; ആള്‍ദൈവം ബാഗേശ്വര്‍ ബാബയുടെ അഭിമുഖം നീക്കം ചെയ്യാന്‍ ന്യൂസ് 18നോട് എന്‍.ബി.ഡി.എസ്.എ

National
  •  a month ago
No Image

'മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടരുത്'; ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് എന്‍.എന്‍ കൃഷ്ണദാസ്

Kerala
  •  a month ago
No Image

അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹത, പദവി തുടരും; സുപ്രിം കോടതിയുടെ നിര്‍ണായക വിധി

National
  •  a month ago
No Image

'കുറഞ്ഞ നിരക്കില്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം', ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  a month ago
No Image

തിരുവനന്തപുരം മാനവീയം വീഥിയില്‍ യുവാവിന് നെഞ്ചില്‍ കുത്തേറ്റു

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: പി.പി ദിവ്യക്ക് ജാമ്യം

Kerala
  •  a month ago
No Image

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ കര്‍ണാടകയില്‍?; ഭാര്യയുമായി ഫോണില്‍ സംസാരിച്ചു, പോയത് മാനസിക പ്രയാസം കൊണ്ടെന്ന് മറുപടി

Kerala
  •  a month ago