സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയം; കടകള്‍ എല്ലാ ദിവസവും തുറക്കണം: വി.കെ.സി മമ്മദ് കോയ
കോഴിക്കോട്: കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കോവിഡ് മാനദണ്ഡം നിശ്ചയിക്കുന്നവരുടെ നിലപാടുകള്‍ പലപ്പോഴും അശാസ്ത്രീയമാണെന്ന് വ്യാപാരി വ്യവസായി സമിതി പ്രസിഡന്റും സി.പി.എം മുന്‍ എം.എല്‍.എയുമായ വി.കെ.സി മമ്മദ്‌കോയ. വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ ആരും കണക്കിലെടുക്കുന്നില്ല. കച്ചവടക്കാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും വികെസി മമ്മദ് കോയ ആവശ്യപ്പെട്ടു.
എല്ലാം അടച്ചിടാനുള്ള വിദഗ്ദ്ധ സമിതി തീരുമാനത്തില്‍ പ്രായോഗികമായ പ്രശ്‌നങ്ങളുണ്ട്.
കച്ചവടക്കാര്‍ വര്‍ഷങ്ങളായി പ്രതിസന്ധി നേരിടുകയാണ്. രോഗം പടരാതിരിക്കാന്‍ വേണ്ടി ഇതുവരെ അവര്‍ സഹകരിച്ചു. ഇനിയും ഈ നിലയില്‍ മുന്നോട്ട് പോകാനാവില്ല. കോഴിക്കോട് കളക്ടറേറ്റിന് മുന്നില്‍ വ്യാപാരി വ്യവസായി സമിതി നടത്തിയ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു കൊണ്ട് വികെസി മമ്മദ് കോയ പറഞ്ഞു.
അതേസമയം, മുഴുവന്‍ കടകളും തുറക്കണം എന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികള്‍ ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച മുതല്‍ എല്ലാ കടകളും തുറക്കാനാണ് വ്യാപാരികളുടെ തീരുമാനം. സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്കെതിരെ സെക്രട്ടേറിയേറ്റിന് മുന്നിലും ജില്ലാസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുവാന്‍ വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."