HOME
DETAILS

ഭീതിവിതച്ച് തെരുവുനായ്ക്കള്‍ ജാഗ്രതയില്ലാതെ പ്രാദേശിക ഭരണകൂടം

  
backup
August 25 2016 | 01:08 AM

%e0%b4%ad%e0%b5%80%e0%b4%a4%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%81%e0%b4%a8%e0%b4%be%e0%b4%af%e0%b5%8d%e0%b4%95


കൊട്ടാരക്കര: ജനങ്ങളുടെ  സൈ്വര്യ ജീവിതത്തിന് ഭീഷണിയായി  തെരുവുനായ്ക്കള്‍ വിലസുമ്പോഴും കൊട്ടാരക്കര മുനിസിപ്പാലിറ്റിക്കോ സമീപ പഞ്ചായത്തുകള്‍ക്കോ ആശ്വാസനടപടികള്‍ ഇല്ല.
മറ്റു ചില മേഖലകളില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ ഭാഗികമായെങ്കിലും വന്ധീകരണ നടപടികള്‍ സ്വീകരിച്ചെങ്കിലും കൊട്ടാരക്കര താലൂക്കിലെ ഒരു പ്രാദേശിക ഭരണകൂടവും അതിനുപോലും മുതിര്‍ന്നിട്ടില്ല. ഇതിനാലാണ് ഏറ്റവും ഒടുവില്‍ അമ്പലപ്പുറത്ത് മാനസികവൈകല്യമുള്ള ആള്‍ പേ ഇളകി മരിക്കാന്‍ കാരണമായത്. ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളിലേക്ക് ഈ ഭരണകൂടങ്ങള്‍  ഇനിയും ശ്രദ്ധ ചെലുത്തിയിട്ടില്ല. ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടും ഇത് ലഭിച്ചില്ല എന്നാണ്  കൊട്ടാരക്കര മുനിസിപ്പാലിറ്റി സെക്രട്ടറി പറയുന്നുത്.
ഏതാണ്ട് അഞ്ച് വര്‍ഷത്തോളമായി കൊട്ടാരക്കര താലൂക്കിലെ മിക്ക പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ട്. യാത്രക്കാരേയും വിദ്യാര്‍ഥികളേയും  ആക്രമിക്കുന്നതും കൂട്ടിലിട്ടു വളര്‍ത്തുന്ന മൃഗങ്ങളെ കൊല്ലുന്നതും പതിവാണ്. തേവലപ്പുറം, ആറ്റുവാശ്ശേരി, മൈലം, എന്നിവിടങ്ങളില്‍ ആടുമാടുകളേയും, കോഴികളേയും തെരുവുനായ്ക്കള്‍ കൊന്നു തിന്നിട്ടുണ്ട്. മൂന്നു ദിവസം മുമ്പ് പുത്തൂര്‍ ചന്തയിലെ കോഴിക്കട രാത്രിയില്‍ സംഘമായി എത്തിയ തെരുവുനായ്ക്കള്‍ ആക്രമിച്ച് 20 ഓളം കോഴികളെ കൊന്നിരുന്നു.
കഴിഞ്ഞ ദിവസവും പുത്തൂര്‍ മേഖലയില്‍ തെരുവുനായ്ക്കളുടെ ആക്രമണങ്ങള്‍ ഉണ്ടായി. ഒരാളെ കടിച്ചു കീറുകയും, ആടുകളേയും കോഴികളേയും കൊല്ലുകയും ചെയ്തു. കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ കുളക്കട കിഴക്ക് ഇളങ്ങള്ളൂര്‍ വീട്ടില്‍ അശോക് കുമാറിന് പുത്തൂര്‍ ചന്തയില്‍ വച്ചാണ് നായ്ക്കള്‍ ആക്രമിച്ചത്. ഇയാള്‍ ഇപ്പോള്‍ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.
 ആനയം വെണ്‍മണ്ണൂര്‍ ഉഷാ ഭവനില്‍ രാമചന്ദ്രകുറുപ്പിന്റെയും പാലവിളവീട്ടില്‍ മണിയുടേയും ആടുകളെയാണ് തെരുവുനായ്ക്കള്‍ കടിച്ചുകൊന്നത്. പൂവറ്റൂര്‍ കിഴക്ക് സതീഷ് ഭവനില്‍ കരുണാകരന്‍ പിള്ളയുടേയും, ധനേഷ് ഭവനില്‍ സരോജിനി അമ്മാളിന്റേയും കോഴികളെയാണ് കൊന്നു തിന്നത്.  സ്‌കൂള്‍ പരിസരങ്ങളെല്ലാം തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രങ്ങള്‍ ആയതിനാല്‍ കുട്ടികളെ സ്‌കൂളില്‍ അയ്ക്കാന്‍ പോലും രക്ഷിതാക്കള്‍ക്ക് ഭയമാണ്. ചന്തകള്‍, പൊതുസ്ഥലങ്ങള്‍, സ്‌കൂള്‍ പരിസരങ്ങള്‍, കൃഷിയിടങ്ങള്‍, റബ്ബര്‍ തോട്ടങ്ങള്‍ എന്നിവിടങ്ങള്‍ എല്ലാം തെരുവുനായ്ക്കള്‍ സംഘം ചേര്‍ന്ന് കൈയടക്കിയിരിക്കുന്നു. കൊട്ടാരക്കര ടൗണില്‍ പണിപൂര്‍ത്തിയാകാതെ കിടക്കുന്ന സിവില്‍ സ്റ്റേഷന്‍ ഇപ്പോള്‍ തെരുവുനായ്ക്കളും  കേന്ദ്രമാണ്. നൂറു കണക്കിന് തെരുവുനായ്ക്കള്‍ ആണ് ഇവിടെയുള്ളത്. സമീപമുള്ള പൊലിസ്റ്റേഷന്‍, ഡി.വൈ.എസ്.പി ഓഫിസ്, സബ്ബ് രജിസ്റ്റര്‍ ഓഫിസ് എന്നിവിടങ്ങളില്‍  എത്തുന്നവര്‍ക്കും പേടി സ്വപ്നമായി തെരുവുനായ്ക്കള്‍ മാറിയിരിക്കുന്നു.
കൊട്ടാരക്കര ചന്തക്ക് അകത്തും, ഉഗ്രന്‍കുന്ന് മാലിന്യ പ്ലാന്റിലും തെരുവുനായ്ക്കള്‍ പെറ്റു പെരുകുകയാണ്. ഇവയെല്ലാം അക്രമ സ്വഭാവത്തോടെ ടൗണിലേക്കും ഗ്രാമങ്ങളിലേക്കും ഇറങ്ങി അക്രമം അഴിച്ചുവിടുന്നുണ്ട്.
പകലെന്നോ രാത്രിയെന്നോ ഇല്ലാതെ തെരുവുനായ്ക്കളെ പേടിച്ചു നടക്കേണ്ടുന്ന സ്ഥിതിയാണ് വന്നിരിക്കുന്നത്. നിയമങ്ങള്‍ മനുഷ്യന്റെ നല്ല ജീവിതത്തിനുവേണ്ടിയാണെന്നുള്ള അടിസ്ഥാന തത്വം ജനപ്രതിനിധികളും ഭരണകൂടങ്ങളും മറക്കുകയാണ്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  5 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  5 hours ago