'ഹൈക്കമാന്‍ഡിനെ അപമാനിച്ചു, എഐസിസി അധ്യക്ഷനാക്കരുത്' ഗെഹ്‌ലോട്ടിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം; തീരുമാനം പുനഃപരിശോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജസ്ഥാനിലെ നാടകീയ സംഭവങ്ങള്‍ക്കു പിന്നാലെ അശോക് ഗെഹ്‌ലോട്ടിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം. ഗെഹ്‌ലോട്ടിനെ എ.ഐ.സി.സി പ്രസിഡന്റ് ആക്കരുതെന്ന ആവശ്യവുമായി പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും അശോക് ഗെലോട്ടിനെ മാറ്റണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അപമാനിക്കുന്നതായി രാജസ്ഥാനില്‍ ഗെലോട്ടിന്റെ നീക്കങ്ങളെന്ന് ഇവര്‍ ആരോപിക്കുന്നു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വഷളാക്കിയത് ഗെഹ്‌ലോട്ടാണ്. അത്തരമൊരാളെ എഐസിസി പ്രസിഡന്റ് ആക്കരുതെന്നും ഇവര്‍ വ്യക്തമാക്കുന്നു.
രാജസ്ഥാനിലെ പ്രതിസന്ധി ഗെഹ്‌ലോട്ടിന്റെ അറിവോടെയെന്നും വിമര്‍ശനമുയരുന്നു. മുഖ്യമന്ത്രി പദത്തെ കുറിച്ച ചര്‍ച്ച അധ്യക്ഷനെ തെരഞ്ഞെടുത്ത ശേഷം മതിയെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രശ്‌നം വഷളായതില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കടുത്ത അതൃപ്തിയുണ്ട്. ഗെഹ്‌ലോട്ട് ഒഴിയുമ്പോള്‍ പകരം, സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് രാഹുലും സോണിയയും നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ സച്ചിനെ അംഗീകരിക്കാനാകില്ലെന്നും , രാജി വെക്കുമെന്നും ഭീഷണി മുഴക്കി ഗെഹ്‌ലോട്ട് പക്ഷത്തുള്ള എം.എല്‍.എമാര്‍ രംഗത്തെത്തുകയായിരുന്നു.
ഇതേത്തുടര്‍ന്ന് നിയമസഭാകക്ഷിയോഗം റദ്ദാക്കി. കാര്യങ്ങള്‍ തന്റെ നിയന്ത്രണത്തിലല്ലെന്നാണ് അശോക് ഗെഹ്‌ലോട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനോട് പറഞ്ഞത്. കോണ്‍ഗ്രസ് കേന്ദ്ര നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും അജയ് മാക്കനെയും ഹൈക്കമാന്‍ഡ് തിരികെ വിളിച്ചു. അശോക് ഗെലോട്ടിനേയും, സച്ചിന്‍ പൈലറ്റിനേയും ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."