HOME
DETAILS

സെപ്റ്റംബര്‍ അഞ്ച് അധ്യാപക ദിനം: ഈ ദിനത്തിന്റെ ലക്ഷ്യവും, ചരിത്രവും അറിയാം

  
backup
September 04 2023 | 16:09 PM

september-teachers-day-student-celebrate-schools

സെപ്റ്റംബര്‍ അഞ്ച് അധ്യാപക ദിനം: ഈ ദിനത്തിന്റെ ലക്ഷ്യവും, ചരിത്രവും അറിയാം

നാളെ സെപ്റ്റംബര്‍ അഞ്ച്. രാജ്യം ഒരു അധ്യാപക ദിനത്തെ കൂടി വരവേല്‍ക്കുകയാണ്. നമുക്ക് അറിവും വിദ്യയും പറഞ്ഞു തരുന്ന അധ്യാപകരെ ഓര്‍മ്മിക്കാനുള്ള ദിനമാണ് നാളെ. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും മികച്ച അധ്യാപകനുമായിരുന്ന ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ അഞ്ചിനാണ് രാജ്യം അധ്യാപക ദിനം ആചരിച്ച് വരുന്നത്. 1961 മുതലാണ് രാജ്യം സെപ്തംബര്‍ അഞ്ചിന് അധ്യാപക ദിനം ആചരിച്ച് തുടങ്ങിയത്. അധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികള്‍ ഉയര്‍ത്തുന്നതിനോടൊപ്പം വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി അവ ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണ് അധ്യാപക ദിനാഘോഷത്തിന്റെ മുഖ്യ ലക്ഷ്യം. സ്‌കൂളില്‍ പോകുന്ന ഒരു കുട്ടി തന്റെ ബാല്യവും കൗമാരവും ഏറ്റവും കൂടുതല്‍ ചെലവഴിക്കുന്നത് സ്‌കൂളില്‍ അധ്യാപകര്‍ക്കൊപ്പമായിരിക്കും.

അതിനാല്‍ തന്നെ അധ്യാപകര്‍ക്ക് നമ്മുടെ ജീവിതത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. ഏതൊരാള്‍ക്കും തങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു അധ്യാപകനോ അധ്യാപികയോ ഉണ്ടാകും എന്ന് തീര്‍ച്ചയാണ്. നമ്മളെ നേര്‍വഴിക്ക് നയിക്കാന്‍ അധ്യാപകര്‍ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. അധ്യാപകരെ ആദരിക്കാന്‍ പ്രത്യേകിച്ചൊരു ദിവസം മാറ്റി വെയ്‌ക്കേണ്ട ആവശ്യമില്ലെങ്കിലും നമ്മുടെ ജീവിതത്തില്‍ അവര്‍ക്ക് വേണ്ടിയും അല്‍പം സമയം മാറ്റി വെക്കേണ്ടത് അത്യാവശ്യമാണ്.

അധ്യാപക ദിനത്തിന്റെ ചരിത്രം
ഇന്ത്യയില്‍, ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 5ന് അധ്യാപക ദിനം അല്ലെങ്കില്‍ ശിക്ഷക് ദിവസ് ആഘോഷിക്കുന്നു. 1888ല്‍ തമിഴ്‌നാട്ടിലെ തിരുട്ടണിയില്‍ ജനിച്ച ഡോ. രാധാകൃഷ്ണന്‍ ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്നു. വിശിഷ്ട പണ്ഡിതന്‍, തത്ത്വചിന്തകന്‍, ഭാരതരത്‌ന പുരസ്‌കാരം എന്നിവ നേടിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹം.

1962ല്‍ ഡോ. രാധാകൃഷ്ണന്‍ ഇന്ത്യയുടെ രാഷ്ട്രപതിയായപ്പോള്‍ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ ചില വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തോട് അനുവാദം ചോദിച്ചു. ആ ദിനം അധ്യാപക ദിനമായി ആചരിക്കണമെന്ന് ഡോ.രാധാകൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. അന്നുമുതല്‍ സെപ്റ്റംബര്‍ 5 അധ്യാപക ദിനമായി ആചരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും ചെയ്യില്ല; മോദിയുമായി കൂടിക്കാഴ്ച നടത്തി മുയിസു

latest
  •  2 months ago
No Image

ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി 

National
  •  2 months ago
No Image

ലൈംഗിക അതിക്രമ കേസ്; 15ന് ജയസൂര്യയെ ചോദ്യം ചെയ്യും

Kerala
  •  2 months ago
No Image

നിയമസഭയില്‍ പ്രതിപക്ഷത്തിന് സെന്‍സറിങ്; വി.ഡി സതീശന്റെ പ്രസംഗവും പ്രതിപക്ഷ പ്രതിഷേധവും സഭാ ടിവി കട്ട് ചെയ്തു

Kerala
  •  2 months ago
No Image

അടിയന്തര പ്രമേയമില്ല; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Kerala
  •  2 months ago
No Image

'ഞാന്‍ എല്ലാം ദിവസവും പ്രാര്‍ഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറരുതെന്നാണ്' മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി

Kerala
  •  2 months ago
No Image

ഗസ്സ: ലോകം ലൈവായി കണ്ടുകൊണ്ടിരിക്കുന്ന വംശഹത്യ

International
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി, കമ്മീഷണര്‍ ഓഫീസില്‍ നിന്ന് കണ്‍ട്രോള്‍ റൂമിലേക്ക് അയച്ചു

Kerala
  •  2 months ago
No Image

തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി; ജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ വാട്‌സ് ആപ്പ് നമ്പര്‍ സജ്ജമാക്കുമെന്ന്  മന്ത്രി എം ബി രാജേഷ്

Kerala
  •  2 months ago
No Image

വാക്‌പോര്, പ്രതിഷേധം. ബഹിഷ്‌ക്കരണം, ബഹളമയമായി സഭ; പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു

Kerala
  •  2 months ago