പാലക്കാട് ഭര്‍ത്താവ് കുത്തിപ്പരുക്കേല്‍പ്പിച്ച ഭാര്യ മരിച്ചു
പാലക്കാട് ഭര്‍ത്താവ് കുത്തിപ്പരുക്കേല്‍പ്പിച്ച ഭാര്യ മരിച്ചു
പാലക്കാട്:മേലെ പട്ടാമ്പിയില്‍ ഭര്‍ത്താവ് കുത്തി പരിക്കേല്‍പ്പിച്ച ഭാര്യ മരിച്ചു. കിഴായൂര്‍ സജീവന്റെ ഭാര്യ ആതിരയാണ് മരിച്ചത്. കഴുത്തിനു കുത്തേറ്റ ആതിര ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് സജീവന് ഭാര്യയെയും അമ്മയെയും മകളെയും കുത്തി പരിക്കേല്‍പ്പിച്ച ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചത്. സജീവന് ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്.
ഭാര്യ ആതിര കൂടാതെ അമ്മ സരോജിനി, മകള്‍ പൊന്നു എന്നിവര്‍ക്കും പരിക്കേറ്റു. പ്രകോപനമൊന്നുമില്ലാതെ കൈയില്‍കിട്ടിയ കത്തികൊണ്ട് ഭാര്യയെയും അമ്മയെയും മകളെയും സജീവന് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഭാര്യയ്ക്ക് കഴുത്തിനും വയറിനുമാണ് പരിക്കേറ്റത്. ഇവരെ കുത്തിയ ശേഷം സ്വയം കഴുത്തിന് കുത്തിയാണ് സജീവന് ജീവനൊടുക്കാന്‍ ശ്രമിച്ചത്. മകളുടെയും അമ്മയുടെയും പരിക്ക് ഗുരുതരമല്ല. തെങ്ങുകയറ്റതൊഴിലാളിയായ സജീവന് മാനസിക വിഭ്രാന്തിയുണ്ടായിരുന്നതായും പൊലീസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."