HOME
DETAILS

പ്രഥമാധ്യാപകരുടെ ദയയിലോ ഉച്ചയൂണ്

  
backup
September 04 2023 | 18:09 PM

about-school-lunch-programme

സംസ്ഥാനത്തെ ലക്ഷക്കണക്കിന് സ്‌കൂൾ വിദ്യാർഥികൾ ഉച്ചഭക്ഷണം ഉണ്ണുന്നത് പ്രഥമാധ്യാപകരുടെ ദയാവായ്പിലാണെന്നത് സർക്കാരിന് നാണക്കേടാണ്. ഇനിയും കടംവാങ്ങി കുട്ടികളെ അന്നം കഴിപ്പിച്ചാൽ സ്വന്തം കുടുംബം പട്ടിണിയാകുമെന്ന തിരിച്ചറിവിൽ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി നിർത്തിവയ്ക്കാൻ പ്രഥമാധ്യാപകരുടെ സംഘടന ഒരുങ്ങുന്നുവെന്നത് ആശങ്കയുളവാക്കുന്നതാണ്. രാജ്യത്തിന് മാതൃകയായ പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ സർക്കാർ തന്നെ മണ്ണുവാരിയിടരുതെന്ന് ഈ അധ്യാപക ദിനത്തിൽ ഓർമിപ്പിക്കേണ്ടിവരുന്നത് ദൗർഭാഗ്യകരം തന്നെ. കടഭാരത്താൽ തലയുയർത്താൻ കഴിയാത്ത അവസ്ഥയിലാണ് സർക്കാർ ഇപ്പോൾ ഉള്ളതെങ്കിലും സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതികൊണ്ട് കടക്കാരായ പ്രഥമാധ്യാപകരെ ഇനിയും കണ്ടില്ലെന്ന് നടിക്കരുത്. അവർ ഇതുവരെ വിദ്യാർഥികളുടെ വിശപ്പടക്കി സർക്കാരിന്റെ അന്തസ് കാത്തു. ഇതോടെ പലരും ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതക്കാരായി മാറി.

ആദ്യമേ കൈമലർത്തിയിരുന്നുവെങ്കിൽ സർക്കാരിന് അതെത്ര നാണക്കേടാകുമായിരുന്നുവെന്ന് ആലോചിച്ചു നോക്കണം.
അധ്യയന വർഷം മൂന്നു മാസം പിന്നിട്ടിട്ടും ചെലവായ തുക നൽകാൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിലാണ് കടുത്ത പ്രതിഷേധ മാർഗങ്ങളിലേക്ക് പ്രഥമാധ്യാപകർ നീങ്ങാൻ ഒരുങ്ങുന്നത്. ജൂൺ മുതലുള്ള തുക കുടിശ്ശികയാണ്. ഇനിയും മുന്നോട്ടുപോവാനാവില്ലെന്ന് അവർ പറയുന്നതിൽ ന്യായമുണ്ട്. നൽകുന്ന തുകതന്നെ പരിമിതം, അതും കൊടുക്കില്ലെങ്കിൽ പിന്നെ പദ്ധതി എങ്ങനെ മുന്നോട്ടുകൊണ്ടുപോകാനാകും. മാസങ്ങളായി തുക കൊടുക്കാത്തതിനാൽ ഗ്യാസ് വിതരണക്കാരും പാൽ വിതരണക്കാരും സഹകരണ സംഘങ്ങളും മവേലി സ്‌റ്റോറുകളുമൊക്കെ സ്‌കൂളുകളിലേക്ക് സാധനങ്ങൾ നൽകുന്നത് നിർത്തിവയ്ക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഉച്ചഭക്ഷണ പദ്ധതി നിർത്തിവയ്ക്കാൻ പ്രഥമാധ്യപകർ ആലോചിക്കുന്നതും.


ഇപ്പോൾ അനുവദിച്ച തുകകൊണ്ട് ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പോകാൻ ആവില്ലെന്ന് സർക്കാരിനും അറിയാം. എന്നിട്ടും അത് കാലഘട്ടത്തിനനുസരിച്ച് പരിഷ്‌കരിക്കുന്നില്ല. 2016ലെ വിലനിലവാര സൂചികയനുസരിച്ചുള്ള വിഹിതമാണ് അനുവദിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഏഴു വർഷത്തിനിടെ പലവ്യഞ്ജനങ്ങളുടെയും പച്ചക്കറിയുടേയും വില മാനംമുട്ടെ ഉയർന്നു. പാചകവാത വില തന്നെ പലമടങ്ങ് വർധിച്ചു. 150 കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ ഒരു കുട്ടിക്ക് എട്ടു രൂപ വീതമാണ് ഇന്നും ലഭിക്കുന്നത്. അഞ്ഞൂറു വരെ കുട്ടികൾ ഉണ്ടെങ്കിൽ അത് ഏഴാകും. അതിനു മുകളിലാണെങ്കിൽ ആറു രൂപയാണ് ഒരു കുട്ടിയുടെ ഉച്ചഭക്ഷണ വിഹിതം. ഈ തുകകൊണ്ട് ഉച്ചയൂണ് മാത്രം കൊടുത്താൽ പോരാ, പോഷകാഹാര പദ്ധതിക്കും മാറ്റിവയ്ക്കണം. സർക്കാരിന്റെ പാലും മുട്ടയും പദ്ധതിക്കുള്ള തുകകൂടിയാണ് ഇതിൽ നിന്നു കണ്ടെത്തേണ്ടത്. ഫണ്ടില്ലാത്തതിനാൽ പല സ്‌കൂളുകളിലും പാലുണ്ടെങ്കിൽ മുട്ടയില്ല, മുട്ടയുണ്ടെങ്കിൽ പാലില്ല എന്നതാണ് അവസ്ഥ!


സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതൽ എട്ട് വരെ ക്ലാസുകളിലെ കുട്ടികൾക്കാണ് ഉച്ചഭക്ഷണ പദ്ധതി. ഇപ്പോൾ പ്രീപ്രൈമറിയേയും സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികളേയും പദ്ധതിയുടെ ഭാഗമാക്കണമെന്ന ആവശ്യം ഉയരുമ്പോഴാണ് ഉണ്ട ചോറിന് പണം നൽകാതെയുള്ള ഈ ഒളിച്ചുകളിയും. ലോവർ പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ദിവസം 450 കലോറി ഊർജവും യു.പി വിദ്യാർഥിക്ക് 700 കലോറി ഊർജവും ഉറപ്പുവരുത്തണമെന്നാണ് നിർദേശം. എന്നാൽ എട്ടു രൂപയ്ക്ക് ഇതെങ്ങനെ സാധ്യമാകുമെന്ന അധ്യാപകരുടെ ചോദ്യത്തിന് ഉത്തരമില്ല.


ഓണത്തിനുശേഷം തുക വർധിപ്പിക്കാമെന്ന് സർക്കാർ വാക്കുകൊടുത്തിരുന്നുവെങ്കിലും അതും പാഴായെന്നാണ് പ്രഥമാധ്യപകർ പറയുന്നത്. കടംവാങ്ങി ഭക്ഷ്യസാധനങ്ങൾ സ്‌കൂളിൽ എത്തിച്ചാലും പ്രശ്‌നം തീരുന്നില്ല. പാചകത്തൊഴിലാളികളുടെ ശമ്പളം മുടങ്ങുന്നതും പതിവാണ്. ഭക്ഷണം പാചകം ചെയ്യുന്ന തുച്ഛവരുമാനക്കാരുടെ ശമ്പളം എപ്പോൾ കിട്ടുമെന്ന കാര്യത്തിൽ ഉറപ്പുമില്ല. ഇവരെ കണ്ടിജൻസി ജീവനക്കാരായി അംഗീകരിക്കണമെന്ന ആവശ്യം നിലനിൽക്കെയാണ് കൂനിൻമേൽ കുരുപോലെ ശമ്പളത്തിന് പകരം ഇനി നൽകുക ഓണറേറിയം ആയിരിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം സർക്കാർ ഗസറ്റ് വിജ്ഞാപനവും ഇറക്കിയത്.

2016ൽ ഉമ്മൻ ചാണ്ടി സർക്കാരാണ് സ്‌കൂൾ പാചകത്തൊഴിലാളികളെ ശമ്പളവും ഡി.എ അടക്കമുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിനായി മിനിമം വേജസ് ആക്ടിന്റെ പരിധിയിലാക്കിയത്. ഇവരുടെ അടുപ്പിൽ വെള്ളമൊഴിക്കുന്നതുപോലെയായി ഇപ്പോഴത്തെ തീരുമാനം. ഒരു തൊഴിലാളിയുടേയും ഉള്ള അവകാശം കവർന്നെടുക്കുന്നതിന് സർക്കാർ കൂട്ടുനിൽക്കരുത്.


ഉച്ചഭക്ഷണ ഫണ്ട് എന്നു ലഭിക്കുമെന്ന കാര്യത്തിൽ ഒരു ഉറപ്പും മന്ത്രിക്കും വകുപ്പ് ഉദ്യോഗസ്ഥർക്കും ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ വർഷത്തെ ഉച്ചഭക്ഷണ ഫണ്ട് നൽകിയത് ഈ അധ്യയന വർഷത്തിന്റെ തുടക്കത്തിലാണ്. പെരുന്നാൾ, ഓണം ഉൾപ്പെടെ പ്രധാന ആഘോഷങ്ങളെല്ലാം ഇതിനിടെ കഴിഞ്ഞുപോയി. ഇത്തരം ഘട്ടങ്ങളിലെങ്കിലും ഫണ്ട് അനുവദിക്കപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു പ്രധാനാധ്യാപകർ.


ഒരു കാലത്ത് നാം അഭിമാനത്തോടെ പറഞ്ഞിരുന്ന പൊതുവിദ്യാലയങ്ങളിൽനിന്നാണ് പട്ടിണിയുടേയും പരിവട്ടത്തിന്റേയും കഥകൾ ഉയരുന്നത്. ഈ അധ്യയന വർഷത്തെ തലയെണ്ണൽ കണക്കുപുറത്തുവന്നപ്പോൾ പൊതുവിദ്യാലയങ്ങളിൽ ചേരുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞതിന്റെ ചിത്രം വ്യക്തമായിരുന്നു. ഇതൊക്കെ കൂട്ടിവായിക്കുമ്പോൾ പൊതുവിദ്യാഭ്യാസ മേഖലയിലെ കാര്യങ്ങൾ നല്ല നിലയ്ക്കല്ല പോകുന്നതെന്ന സന്ദേഹം പൊതുസമൂഹത്തിനുണ്ട്. അക്കാദമിക് വിഷയങ്ങളിൽ ശ്രദ്ധചെലുത്തേണ്ട അധ്യാപകർ ഉച്ചഭക്ഷണ പദ്ധതിയിലു മറ്റും കുടുങ്ങി കടംകേറി പണമുണ്ടാക്കാനുള്ള ഓട്ടത്തിലാണിപ്പോൾ.

പണം കണ്ടെത്തലും പദ്ധതി നടപ്പാക്കലും സർക്കാരിന്റെ മാത്രം ബാധ്യതയാണ്. എല്ലാ വിദ്യാലയങ്ങളിലും ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കണമെന്ന് സുപ്രിംകോടതി പറഞ്ഞതിനുമുമ്പ് കേരളത്തിലെ സ്‌കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയിരുന്നു. നമ്മുടെ വിദ്യാലയങ്ങളിലേക്ക് കുട്ടികൾ എത്തിയതിലും എല്ലാവർക്കും വിദ്യാഭ്യാസമെന്ന ലക്ഷ്യത്തിലേക്ക് എത്താൻ കഴിഞ്ഞതിലും ഈ പദ്ധതികളുടെ പങ്ക് ചെറുതല്ല.

കേന്ദ്രം ഫണ്ട് തരാത്തതുകൊണ്ടാണെന്ന് മാത്രം പറഞ്ഞ് ഉച്ചഭക്ഷണ പദ്ധതിയെ തളർത്തി 45 ലക്ഷത്തോളം വരുന്ന കുട്ടികളുടെ അന്നം മുട്ടിക്കരുത്. സംസ്ഥാന സർക്കാർ ആവശ്യമായ ഇടപെടൽ അടിയന്തരമായി നടത്തണം. അതാകട്ടെ അധ്യാപക ദിനത്തിലുള്ള ഉറപ്പ്.

Content Highlights: about School Lunch programme



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago
No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago
No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago
No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

 'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു' ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago