HOME
DETAILS

എസ്.വൈ.എസ് റബീഅ് കാംപയിൻ ജില്ലാതല ഉദ്ഘാടനങ്ങൾ നാളെ

  
backup
September 26 2022 | 03:09 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b1%e0%b4%ac%e0%b5%80%e0%b4%85%e0%b5%8d-%e0%b4%95%e0%b4%be%e0%b4%82%e0%b4%aa%e0%b4%af%e0%b4%bf%e0%b5%bb-%e0%b4%9c


കോഴിക്കോട് • നീതി നീങ്ങുന്ന ലോകം; നീതി നിറഞ്ഞ തിരുനബി എന്ന പ്രമേയത്തിൽ സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച റബീഅ് കാംപയിനിന്റെ ജില്ലാതല ഉദ്ഘാടനങ്ങൾ നാളെ നടക്കും. കാംപയിനിന്റെ ഭാഗമായി വിവിധ പദ്ധതികളാണ് 19 ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലും നടക്കുന്നത്. റബീഅ് വിളംബര റാലിയോടുകൂടിയാണ് ജില്ലാതല ഉദ്ഘാടനങ്ങൾക്കു തുടക്കമാവുക. സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ച് നടക്കുന്ന ടേബിൾ ടോക്കും ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കും.


കാസർകോട് ജില്ലാതല ഉദ്ഘാടനം നാളെ വൈകിട്ട് നാലിനു സമസ്ത മുശാവറ അംഗം യു.എം അബ്ദുറഹ്മാൻ മുസ് ലിയാർ നിർവഹിക്കും. ഇബ്രാഹിം ഫൈസി, ഖലീൽ ഹുദവി പങ്കെടുക്കും. വിളംബരറാലി ചെർക്കള ജാൽസൂൺ റോഡിൽനിന്നാരംഭിച്ച് ചെർക്കള മദ്‌റസയിൽ സമാപിക്കും. വയനാട്ടിൽ സമസ്ത മുശാവറ അംഗം കെ.ടി ഹംസ മുസ് ലിയാർ ഉദ്ഘാടനം ചെയ്യും. ഇബ്റാഹീം ഫൈസി പേരാൽ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തലൂർ പങ്കെടുക്കും. റാലി കാപ്പുണ്ടിക്കലിൽ തുടങ്ങി പടിഞ്ഞാറത്തറ ബസ് സ്റ്റാന്റിൽ അവസാനിക്കും. കോഴിക്കോട്ട് ജില്ലാ കമ്മിറ്റിയുടെ വിളംബരറാലി സമസ്ത ആസ്ഥാനത്തുനിന്ന് തുടങ്ങി ബീച്ചിൽ അവസാനിക്കും. എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. ടി.പി.സി തങ്ങൾ, നാസർ ഫൈസി കൂടത്തായി പങ്കെടുക്കും.


മലപ്പുറം വെസ്റ്റിൽ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സി.എച്ച് ത്വയ്യിബ് ഫൈസി, ജലീൽ റഹ്മാനി വാണിയന്നൂർ പങ്കെടുക്കും. റാലി മമ്പുറത്തുനിന്ന് തുടങ്ങി കക്കാട് പൊതുസമ്മേളനത്തോടെ അവസാനിക്കും. മലപ്പുറം ഈസ്റ്റിൽ മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പുത്തനഴി മൊയ്തീൻ ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂർ പങ്കെടുക്കും. വിളംബരറാലി കുന്നുമ്മലിൽനിന്ന് തുടങ്ങി ടൗൺചുറ്റി സുന്നിമഹലിൽ അവസാനിക്കും.
കൊടക് ജില്ലയിൽ എം.എം അബ്ദുല്ല ഫൈസി ഉദ്ഘാടനം ചെയ്യും. ബഷീർ ഹാജി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി പങ്കെടുക്കും. വിളംബര റാലി സിദ്ധാപുരത്തുനിന്ന് തുടങ്ങി നെല്ലിയാവതിക്കേരിയിൽ സമാപിക്കും. ദക്ഷിണ കന്നടയിൽ എസ്.ബി മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്യും. അബ്ദുൽ അസീസ് ദാരിമി, കെ.എൽ ഉമർ ദാരിമി പട്ടേരി പങ്കെടുക്കും. ഇടുക്കിയിൽ സി.എ ഹൈദർ മുസ് ലിയാർ ഉദ്ഘാടനം ചെയ്യും. കബീർ റശാദി, ഹനീഫ് കാശിഫി പങ്കെടുക്കും. റാലി മങ്ങാട്ട്കവലയിൽനിന്ന് ആരംഭിച്ച് തൊടുപുഴ പഴയ പ്രൈവറ്റ് ബസ്റ്റാന്റിൽ സമാപിക്കും.കൊല്ലത്തും കണ്ണൂരും ഇന്ന് വൈകിട്ടാണ് പരിപാടി നടക്കുന്നത്. കൊല്ലത്ത് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ ബാലഗോപാൽ, അബ്ദുൽ വാഹിദ് ദാരിമി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി പങ്കെടുക്കും. റാലി കൊട്ടാരക്കര പുലമൺ ജങ്ഷനിൽനിന്ന് ആരംഭിക്കും.


കണ്ണൂരിൽ സമസ്ത സെക്രട്ടറി കൊയ്യോട് ഉമർ മുസ് ലിയാർ ഉദ്ഘാടനം ചെയ്യും. സഫ് വാൻ തങ്ങൾ, മലയമ്മ അബൂബക്കർ ബാഖവി പങ്കെടുക്കും. തള്ളിപ്പറമ്പ് കപ്പാലം തങ്ങൾ പള്ളി പരസരത്തുനിന്ന് തുടങ്ങി ഹൈവേ ജുമാ മസ്ജിദിനു സമീപം റാലി അവസാനിക്കും. തൃശൂരിൽ 29ന് രാവിലെ 9ന് നടക്കുന്ന പരിപാടി പി.ടി കുഞ്ഞുമുഹമ്മദ് മുസ് ലിയാർ ഉദ്ഘാടനം ചെയ്യും. അബ്ദുൽ ഗഫൂർ ഖാസിമി, ഡോ. സി.കെ കുഞ്ഞി തങ്ങൾ പങ്കെടുക്കും. വിളംബര റാലി ചേറ്റുവയിൽ നിന്നാരംഭിക്കും. എറണാകുളത്ത് സെപ്റ്റംബർ 30നും നീലഗിരിയിൽ ഒക്ടോബർ 7നും മറ്റു ജില്ലകളിൽ ഈമാസാവസാനത്തോടെയും പ്രോഗ്രാം നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  2 days ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 days ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 days ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 days ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 days ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 days ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 days ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 days ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 days ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 days ago