HOME
DETAILS

എസ്.എസ്.എല്‍.സി വിജയശതമാനം കൂടുതല്‍ കണ്ണൂരില്‍; കുറവ് വയനാട്ടില്‍

  
backup
July 14 2021 | 19:07 PM

216363153-2

 


തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാനത്തെ 14 ല്‍ 13 ജില്ലകളിലും 99 ശതമാനത്തിനു മുകളില്‍ വിദ്യാര്‍ഥികള്‍ ഉപരിപഠന യോഗ്യത നേടി. 99.85 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ച കണ്ണൂരാണ് വിജയശതമാനത്തില്‍ ഏറ്റവും മുന്നില്‍. 98.13 ശതമാനം വിദ്യാര്‍ഥികളെ വിജയിപ്പിച്ച വയനാടാണ് ഏറ്റവും പിന്നില്‍. തിരുവനന്തപുരം 99.16, കൊല്ലം 99.25, പത്തനംതിട്ട 99.73, ആലപ്പുഴ 99.77, കോട്ടയം 99.75, ഇടുക്കി 99.38, എറണാകുളം 99.8, തൃശൂര്‍ 99.31, പാലക്കാട് 99.35, മലപ്പുറം 99.39, കോഴിക്കോട് 99.68, കാസര്‍കോട് 99.74 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ വിജയശതമാനം.
വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലയും(99.97) കുറവ് വയനാടു(98.13)മാണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ റവന്യൂ ജില്ലയും (76,014) വിദ്യാഭ്യാസ ജില്ലയും (26,513) മലപ്പുറമാണ്. ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ റവന്യൂ ജില്ല പത്തനംതിട്ടയും (10,369) വിദ്യാഭ്യാസ ജില്ല കുട്ടനാടുമാണ്. കുട്ടനാട്ടില്‍ 2047 വിദ്യാര്‍ഥികള്‍ മാത്രമാണ് പരീക്ഷ എഴുതിയത്. മലപ്പുറം പി.കെ.എം.എച്ച്.എസ്.എസ് എടരിക്കോട്ടാണ് ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത്. 2076 പേര്‍. ലിസ്റ്റില്‍ ഏറ്റവും പിന്നിലുള്ള നിരണം വെസ്റ്റ് കിഴക്കുംഭാഗം സെന്റ് തോമസ് എച്ച്.എസ്.എസില്‍ പരീക്ഷ എഴുതിയ ഏക വിദ്യാര്‍ഥി വിജയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Kerala
  •  24 days ago
No Image

തെല്‍ അവീവിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്,  വീടുകളും കെട്ടിടങ്ങളും തകര്‍ന്നു, വാഹനങ്ങള്‍ക്കും കേടുപാട്

International
  •  24 days ago
No Image

കെ.എ.എസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി; ഐ.എ.എസ് കസേര വേണം

Kerala
  •  24 days ago
No Image

സംഘര്‍ഷം തടയുന്നതില്‍ പരാജയപ്പെട്ടു, പരിഹരിക്കാന്‍ ആത്മാര്‍ഥമായി ഇടപെടണം; കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ആര്‍.എസ്.എസും എ.ബി.വി.പിയും  

National
  •  24 days ago
No Image

അഞ്ച് തസ്തികകളില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി

Kerala
  •  24 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി: വേഗം പരിഹരിക്കണമെന്ന് സാദിഖലി തങ്ങള്‍  

Kerala
  •  24 days ago
No Image

വയനാട് തിരുനെല്ലിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  24 days ago
No Image

ശബരിമല: തത്സമയ ഓൺലൈൻ ബുക്കിങ് മൂന്നു കേന്ദ്രങ്ങളിൽ

Kerala
  •  24 days ago
No Image

കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

Kerala
  •  24 days ago
No Image

ഇന്ന് റേഷന്‍ കടയടപ്പ് സമരം

Kerala
  •  24 days ago