നിറംമാറ്റം പോലെ, റൂട്ടിലും 'കാവി' പടര്‍ന്ന് വന്ദേഭാരത്
നിറംമാറ്റം പോലെ, റൂട്ടിലും 'കാവി' പടര്‍ന്ന് വന്ദേഭാരത്
കണ്ണൂര്‍: നീലയില്‍നിന്ന് പൊടുന്നനെ കാവിയിലേക്ക് നിറംമാറ്റിയതു പോലെ പുതിയ വന്ദേഭാരതിന്റെ റൂട്ട് തീരുമാനക്കുന്നതിലും കേന്ദ്രത്തിന്റെ 'രാഷ്ട്രീയക്കണ്ണ്'. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ 'ലാഭമുള്ള' റൂട്ടുകള്‍ വന്ദേഭാരതിനായി പരിഗണിക്കുന്നത്. കേരളവും തമിഴ്‌നാടും കര്‍ണാടകയും ഗോവയും ഉള്‍പ്പെട്ട ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏതിന് നല്‍കിയാലാണ് കൂടുതല്‍ നേട്ടമെന്നതിലാണ് കേന്ദ്രത്തിന്റെ നോട്ടം. ഏതെങ്കിലും ഒരു സംസ്ഥാനത്തിനു മാത്രമായി വന്ദേഭാരത് അനുവദിച്ചാല്‍ തിരിച്ചടിയാവുമോ എന്ന ആശങ്കയില്‍ ഈ നാലു സസ്ഥാനങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള സര്‍വിസിനാണ് കൂടുതല്‍ സാധ്യത. അങ്ങനെയെങ്കില്‍ ഗോവയില്‍നിന്നു തുടങ്ങി മംഗലാപുരം, ഷൊര്‍ണൂര്‍, പാലക്കാട് വഴി കോയമ്പത്തൂരില്‍ യാത്ര അവസാനിപ്പിക്കും വിധമാകും സര്‍വിസ്. എട്ടു റേക്കുകള്‍ മാത്രമുള്ള വന്ദേഭാരത് ഇത്രയധികംദൂരം സര്‍വിസ് നടത്തുന്നതിലെ പ്രശ്‌നങ്ങള്‍ റെയില്‍വേ ബോര്‍ഡിനെ കുഴയ്ക്കുന്നുണ്ട്. സര്‍വിസ് തുടങ്ങിയതിനുശേഷം റേക്കുകളുടെ എണ്ണം കൂട്ടി പ്രശ്‌നം പരിഹരിക്കനാണ് സാധ്യത. രണ്ടാം റേക്ക് എത്തുന്ന മുറയ്ക്ക് കോയമ്പത്തൂരില്‍നിന്ന് തിരിച്ചും സര്‍വിസ് ആരംഭിച്ചേക്കും.
ഓണസമ്മാനമായി രണ്ടാം വന്ദേഭാരത് കേരളത്തിന് ലഭിക്കുമെന്നായിരുന്നു തുടക്കംമുതലുള്ള പ്രചാരണം. തിരുവനന്തപുരംകാസര്‍കോട് വന്ദേഭാരതിന്റെ ഉദ്ഘാടനവേദിയില്‍ റെയില്‍വേ മന്ത്രി അശ്വനി വൈഷണവ് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. മംഗലാപുരംഎറണാകുളം, മഗലാപുരംതിരുവനന്തപുരം, മംഗലാപുരംകോയമ്പത്തൂര്‍ റൂട്ടുകളായിരുന്നു കേരളത്തിനുവേണ്ടി പരിഗണിക്കുന്നതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ഈ പ്രചാരണം സഹായിക്കുമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.
കാത്തിരിപ്പ് എത്രനാള്‍?
വൈദ്യുതീകരണ ജോലികള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കി പുതിയ വന്ദേഭാരത് ചൈന്നെ ബേസിന്‍ ബ്രിഡ്ജിലെ റെയില്‍വേ യാര്‍ഡില്‍ റൂട്ടിനായി കാത്തുകിടക്കുകയാണ്. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്ന് സെപ്റ്റംബര്‍ ഒന്നിന് രാത്രി എട്ടേമുക്കാലിന് റേക്ക് പുറപ്പെട്ടപ്പോള്‍ മിക്കവരും പ്രതീക്ഷിച്ചത് പിറ്റേന്ന് മംഗലാപുരത്ത് എത്തുമെന്നായിരുന്നു. റൂട്ടും ഉദ്ഘാടനവും 12നുശേഷം റെയില്‍വേ മന്ത്രി പ്രഖ്യാപിക്കുമെന്നാണ് സതേണ്‍ റെയില്‍വേയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പറയുന്നത്.
പുതിയ വന്ദേഭാരതിന് കാവി നിറം നല്‍കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന വിമര്‍ശനം വ്യാപകമാണ്. 30 വന്ദേഭാരത് ട്രെയിനുകളാണ് രാജ്യത്ത് സര്‍വിസ് നടത്തുന്നത്. വെള്ളയും നീലയും ഇടകലര്‍ന്ന രീതിയിലാണ് ഈ ട്രെയിനുകളൊക്കെ ഡിസൈന്‍ ചെയ്തത്. പുതുതായി ഇറക്കുന്ന ട്രെയിനുകള്‍ക്കാണ് കാവി നിറം നല്‍കിയത്. പാര്‍ട്ടി കൊടിയുടെ നിറം നല്‍കുകവഴി രാജ്യത്തിന്റെ പൊതസ്വത്തിലും ബി.ജെ.പി രാഷ് ട്രീയ ആധിപത്യമുറപ്പിക്കാന്‍ ശ്രമിക്കുന്നെന്നാണ് വിമര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."