HOME
DETAILS

ആനപ്രേമികളെ ആവേശത്തിലാക്കി ഇളങ്കാവ് ക്ഷേത്രത്തില്‍ ആനയൂട്ട്

  
backup
August 25 2016 | 01:08 AM

%e0%b4%86%e0%b4%a8%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%87%e0%b4%ae%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%86%e0%b4%b5%e0%b5%87%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%95


ഇത്തിത്താനം:   ചിങ്ങ ഭരണി നാളില്‍ ദേശദേവതയായ ഇളങ്കാവിലമ്മയ്ക്ക്  ആനപ്രേമികളുടെയും ഭക്തജനങ്ങളുടെയും കാണിക്കയായി  ആനയൂട്ട് നടന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള  ആനകളാണ് ആനയൂട്ടില്‍ പങ്കെടുത്തത് . ഇളം കാവിലമ്മ ഭക്തജന സംഘമാണ്  ആനയൂട്ട് നടത്തിയത് . ഇളം കാവിലെ യുവാക്കളായ  ഒരു കൂട്ടം ഭക്ത ജനങ്ങളുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഇളം കാവിലമ്മ ഭക്ത ജന സംഘം തുടര്‍ച്ചയായ മൂന്നാം  തവണയാണ് ക്ഷേത്രത്തില്‍ ആനയൂട്ട് നടത്തിയത്.  
കേരള എലിഫെന്റ് ഓണേഴ്‌സ്  ഫെഡറെഷന്‍ വര്‍ക്കിംഗ്  പ്രസിഡന്റ് കെ.മധു കുട്ടി കൊമ്പന്‍ ഭാരത് വിശ്വനാഥന്  മധുരം നല്‍കി ആനയൂട്ട്  ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വച്ച് ആന പരിപാലന രംഗത്ത് ദീര്‍ഘ കാല സേവനം നടത്തിയ ശിവശങ്കരനെ ദേവസ്വം മാനേജര്‍ കെ  .ജി   രാജ്‌മോഹന്‍   പൊന്നാട അണിയിച്ചു ആദരിച്ചു .   രാവിലെ ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം ഏഴിന് ക്ഷേത്രം തന്ത്രി സൂര്യ കാലടി മന സൂര്യന്‍ സുബ്രമണ്യന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍   അഷ്ട ദ്രവ്യ മഹാ ഗണപതി ഹോമം നടന്നു. തുടര്‍ന്ന് പ്രത്യക്ഷ ഗണപതി പൂജയും ഗജ പൂജയും നടന്നു. കേരളത്തിലെ പ്രശസ്തരായ ഗജ രാജാക്കന്‍മാര്‍ ആനയൂട്ടില്‍ പങ്കെടുത്തു.
പാലാ   കുട്ടിശ്ശങ്കരന്‍  ,ഉഷശ്രീ  ശങ്കരന്‍  കുട്ടി ,ഉഷശ്രീ  ദുര്‍ഗാ പ്രസാദ് ,തോട്ടയ്ക്കാട് ശേഖരന്‍, കിരണ്‍ ഗണപതി   ,തോട്ടയ്ക്കാട്ട് ശിവന്‍ , വാഴപ്പള്ളി മഹാദേവന്‍,,ഇത്തിത്താനം വിഷ്ണു നാരായണന്‍,  നെല്ലിക്കുന്ന്   ഗണപതി, തോട്ടയ്ക്കാട് കണ്ണന്‍,വലിയ വീട്ടില്‍ ഗണപതി, ചാന്നാനിക്കാട് സുനന്ദ,വലിയ വീട്ടില്‍ മണികണ്ടന്‍,ചാന്നാനിക്കാട് കുഞ്ഞു ലക്ഷ്മി ചന്നനിക്കാട് വനജ  തുടങ്ങിയ പതിനേഴോളം  ആനകള്‍ ആനയൂട്ടില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. രാവിലെ ക്ഷേത്രത്തില്‍ എത്തിയ ആനകളെ  ഇളം കാവിലമ്മ ഭക്ത ജന സംഘത്തിന്റെ  നേതൃത്വത്തില്‍ സ്വീകരിച്ചു . പിന്നീട് ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ  ആല്‍ത്തറ യില്‍ വച്ചാണ് ആനയൂട്ട്  നടന്നത്.
നിരവധി ഭക്തജനങ്ങള്‍ ആനയൂട്ടില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.ആനയൂട്ടിന് ശേഷം അന്നദാനവും നടന്നു. ദേവസ്വം സെക്രട്ടറി അഡ്വ .പ്രവീണ്‍ കുമാര്‍,ഭക്തജന സംഘം  ഭാരവാഹികളായ ജയമോഹന്‍ ജി , എ.ജി ശ്രീജിത്ത്,ദേവരാജ് മൂത്തേടത്ത്, ആശിഷ്  പ്രേംകൃഷ്ണ,ജി ബിനു, എസ് അമ്പാടി  തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിലെ നിരവധി പൊതു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ നവീകരിക്കാനൊരുങ്ങി ADQ, വും NBA യും  

uae
  •  a month ago
No Image

കിട്ടാ കടം പെരുകുന്നു: ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്

International
  •  a month ago
No Image

ഹൈദരാബാദ് വിമാനത്താവളത്തിൽ കോൺഫ്ലേക്-മിഠായി ബോക്സുകളിൽ മരിജുവാന കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

National
  •  a month ago
No Image

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

National
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; അറസ്റ്റുചെയ്യപ്പെട്ട മൂന്നു പ്രതികള്‍ക്ക് ജാമ്യം

Kerala
  •  a month ago
No Image

പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് സാമ്പത്തിക ക്രമക്കേട്; ഭരണസമിതി അംഗം പിടിയിൽ

Kerala
  •  a month ago
No Image

ചേലക്കരയിൽ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം; പൊലിസ് നോക്കി നില്‍ക്കെ സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചുവെന്ന് ആരോപണം

Kerala
  •  a month ago
No Image

വ്യജ റിക്രൂട്ട്‌മെന്റ്; 18 ഇന്ത്യന്‍ ഏജന്‍സികളുടെയും 160 കുവൈത്ത് കമ്പനികളുടെയും പേരുകള്‍ ഉള്‍പ്പെടുത്തി കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ കരിമ്പട്ടിക

Kuwait
  •  a month ago
No Image

വ്യവസായിയെ കെട്ടിയിട്ട് ബന്ദിയാക്കി 50 ലക്ഷം തട്ടിയെടുത്തു; ഉന്നത ഐആര്‍എസ് ഉദ്യോഗസ്ഥര്‍ പിടിയില്‍

National
  •  a month ago
No Image

ഹജ്ജ് രജിസ്‌ട്രേഷനായി ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്തു

latest
  •  a month ago