ഔദ്യോഗിക ബഹുമതികളോടെ ആര്യാടന് ജന്മനാടിന്റെ യാത്രാഞ്ജലി
കല്‍പ്പറ്റ: ഇന്നലെ അന്തരിച്ച മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന് മുഹമ്മദിന് ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. നിലമ്പൂര്‍ മുക്കട്ട വലിയ ജുമാ മസ്ജിദില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. നിലമ്പൂരിലെ വസതിയില്‍ നിന്നും വിലാപയാത്രയായിട്ടാണ് ആര്യാടന്റെ മൃതദേഹം മുക്കട്ട ജുമാ മസ്ജിദില്‍ എത്തിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ബെന്നി ബെഹനാന് എംപി, എംഎല്‍എമാരായ മാത്യു കുഴനല്‍നാടന്‍, പി കെ ബഷീര്‍ മന്ത്രിമാരായ വി അബ്ദുറഹ്മാന്, എ കെ ശശീന്ദ്രന് എന്നിവര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.
ആയിരക്കണക്കിന് ആളുകളാണ് ആര്യാടന് മുഹമ്മദിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വീട്ടിലും കബറടക്കം നടന്ന ജുമാ മസ്ജിദിലേക്കും ഒഴുകിയെത്തിയത്. വൃക്കസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആര്യാടന് മുഹമ്മദ് ഇന്നലെ പുലര്‍ച്ചെയാണ് അന്തരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."