HOME
DETAILS
MAL
രൂപയുടെ മൂല്യം 81.55 ലേക്ക് താഴ്ന്നു; എക്കാലത്തേയും താഴ്ന്ന നില
backup
September 26 2022 | 06:09 AM
മുംബൈ: രൂപയുടെ മൂല്യത്തില്‍ വീണ്ടും തകര്‍ച്ച. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടനെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയായ 81.55 നിലവാരത്തിലെത്തി.
ഇന്ത്യന്‍ രൂപയുടെ ചരിത്രത്തില്‍ ഡോളറിനെതിരെ ഏറ്റവും താഴ്ന്ന വിനിമയ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യു.എസ് ഫെഡറല്‍ റിസര്‍വ് കൈക്കൊള്ളുന്ന നടപടികളാണ് രൂപയുടെ ഇടിവിന് കാരണമെന്നാണ് വിലയിരുത്തല്‍.
ഈയാഴ്ച നടക്കാനിരിക്കുന്ന റിസര്‍വ് ബാങ്ക് യോഗം നിര്‍ണായകമാകും. റിസര്‍വ് ബാങ്കും പലിശ നിരക്ക് ഉയര്‍ത്തിയേക്കും. 50 ബേസിസ് പോയിന്റ് വരെ നിരക്ക് വര്‍ധനവുണ്ടാകുമെന്നാണ് കരുതുന്നത്. ഇത് രൂപയുടെ തകര്‍ച്ചയ്ക്ക് അല്‍പ്പം ആശ്വാസം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."