അച്ഛനേയും മകളേയും മര്‍ദ്ദിച്ച സംഭവം: പൊലിസിന് വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: കാട്ടാക്കടയില്‍ പിതാവിനും മകള്‍ക്കും മര്‍ദനമേറ്റ സംഭവത്തില്‍ പൊലിസിന് വീഴ്ചയുണ്ടായതായി പറയാന്‍ പറ്റില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കെ.എസ്.ആര്.ടി.സി മാനേജ്മെന്റ് പ്രതികളെ ആദ്യമേ സസ്പെന്‍ഡ് ചെയ്തു. അച്ചടക്ക നടപടിയെടുക്കുന്നതിന് നിയമപരമായ നടപടിക്രമങ്ങളുണ്ട്.
പ്രതികളെ അറസ്റ്റ് ചെയ്യേണ്ടത് പൊലിസാണ്. എവിടെ ഒളിച്ചാലും പൊലീസ് അവരെ കണ്ടു പിടിക്കും. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുക എളുപ്പമല്ലെന്നും ഗതാഗതമന്ത്രി പറഞ്ഞു.
ആമച്ചാല്‍ സ്വദേശി പ്രേമനനും മകള്‍ക്കുമാണ് കാട്ടാക്കട കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ വച് ജീവനക്കാരുടെ മര്‍ദനമേറ്റത്. മകളുടെ കണ്സഷന് റെന്യു ചെയ്യാന്‍ എത്തിയതായിരുന്നു പ്രേമനന്. മൂന്നുമാസം മുന്‍പ് കോഴ്സ് സര്‍ട്ടിഫിക്കറ്റ് ഈ ആവശ്യത്തിന് തന്നെ നല്‍കിയെങ്കിലും വീണ്ടും സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."