ഇനി ക്രെഡിറ്റ് കാര്‍ഡ് വേണമെന്നില്ല, യുപിഐ വഴിയും വായ്പ ലഭിക്കും.. കൂടുതലറിയാം
ഇനി ക്രെഡിറ്റ് കാര്‍ഡ് വേണമെന്നില്ല, യുപിഐ വഴിയും വായ്പ ലഭിക്കും
ഇനി അത്യാവശ്യ ഘട്ടത്തില്‍ പണത്തിനായി ക്രെഡിറ്റ് കാര്‍ഡ് വേണമെന്നില്ല.. യുപിഐ വഴിയും വായ്പ ലഭിക്കും. ഓഗസ്റ്റ് മാസത്തിലെ റെക്കോര്‍ഡ് യുപിഐ ഇടപാടുകള്‍ക്കു പിന്നാലെ ഉപയോക്താക്കള്‍ക്കു ഉപകാരപ്രദമായൊരു സേവനം അവതരിപ്പിച്ചിരിക്കുകയാണ് ആര്‍ബിഐ. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പകരം യുപിഐ വഴി തന്നെ വായ്പാ സേവനം ലഭ്യമാക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കി.
യുപിഐ വായ്പാ സേവനത്തിന്റെ പലിശനിരക്ക്, വായ്പാ പരിധി, കാലാവധി അടക്കമുള്ളവ ബാങ്കുകള്‍ക്ക് നിശ്ചയിക്കാമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
ക്രെഡിറ്റ് കാര്‍ഡുകളുമായി ബന്ധിപ്പിക്കുന്നതിനു പകരം ഇനി യുപിഐ തന്നെ ഒരു വെര്‍ച്വല്‍ ക്രെഡിറ്റ് കാര്‍ഡായി പ്രവര്‍ത്തിക്കും. അതായത് ബാങ്ക് നല്‍കുന്ന വായ്പ യുപിഐ വഴി നമുക്ക് ലഭിക്കും. കാര്‍ഡ് ഉപയോഗിക്കുന്നതിനു പകരം ക്രെഡിറ്റ് തുക യുപിഐ വഴി വിനിമയം ചെയ്യാം.
ഒട്ടേറെ കാര്‍ഡ് കൊണ്ടുനടക്കുന്നത് ഒഴിവാക്കാമെന്നു മാത്രമല്ല, കാര്‍ഡ് സ്വൈപ് ചെയ്യാന്‍ സൗകര്യമില്ലാത്തയിടങ്ങളിലും വായ്പയായി ലഭിച്ച തുക എളുപ്പത്തില്‍ ഉപയോഗിക്കാം.
ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കാര്‍ഡുമായി ബന്ധപ്പെട്ട സാങ്കേതികസംവിധാനങ്ങള്‍ പരിപാലിക്കുന്നതിനുള്ള ചെലവും കുറയും. കാര്‍ഡ് ഇഷ്യു ചെയ്യുന്ന വീസ, മാസ്റ്റര്‍കാര്‍ഡ് തുടങ്ങിയ കമ്പനികളിന്മേലുള്ള ആശ്രയത്വം കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."