ഡീസലടിച്ച് ടാങ്ക് അടച്ചതും കാറുകാരന് പണം നല്‍കാതെ സ്ഥലം വിട്ടതായി പരാതി
ഡീസലടിച്ച് ടാങ്ക് അടച്ചതും കാറുകാരന് പണം നല്‍കാതെ സ്ഥലം വിട്ടതായി പരാതി
മലപ്പുറം: ചങ്ങരംകുളത്ത് പമ്പില്‍നിന്ന് ഡീസലടിച്ച ശേഷം പണം നല്‍കാതെ കാറുകാരന് മുങ്ങിയതായി പരാതി. ചങ്ങരംകുളം തൃശൂര്‍ റോഡിലെ പമ്പിലെത്തിയ സംഘമാണ് കാറില്‍ 3000 രൂപയ്ക്കു ഡീസല്‍ നിറച്ച ശേഷം മുങ്ങിയത്. പമ്പ് ഉടമയുടെ പരാതിയില്‍ ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.
കാറില്‍ പമ്പിലെത്തിയ സംഘം ജീവനക്കാരനോട് 3000 രൂപക്ക് ഡീസലടിക്കാന്‍ ആവശ്യപ്പെട്ടു. ഡീസലടിച്ച് ജീവനക്കാരന് ടാങ്ക് അടച്ചതോടെ കാര്‍ അമിതവേഗതയില്‍ ഓടിച്ചു പോകുകയായിരുന്നു. ജീവനക്കാരന് പിന്നാലെ ഓടിയെങ്കിലും കാര്‍ നിര്‍ത്തിയില്ല. വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് ജീവനക്കാരെ പറ്റിച്ചു കടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കാറിന്റെ നമ്പര്‍ മാറ്റം വരുത്തിയ നിലയിലാണ് ഉണ്ടായിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഡീസലടിക്കാനായി വാഹനം പമ്പില്‍ എത്തുന്നതും ഇന്ധനം നിറച്ച ശേഷം അമിതവേഗതയില്‍ പോകുന്നതും ദൃശ്യങ്ങളിലുണ്ട്. സാധാരണ പമ്പില്‍നിന്ന് ഇന്ധനം നിറച്ച ശേഷം യാത്രികര്‍ പണം നല്കാന് മറന്നുപോകാറുണ്ടെന്നും ഇപ്പോഴത്തെ സംഭവം ആസൂത്രിതമാണെന്നും പമ്പുകാര്‍ പറയുന്നു. പെട്രോള്‍ പമ്പുടമ ചങ്ങരംകുളം പൊലീസില്‍ നല്കിയതിതിനെത്തുടര്ന്ന് അന്വേഷണം പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."