HOME
DETAILS
MAL
നിര്‍ഭയ കൂട്ടമാനഭംഗ കേസിലെ പ്രതി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
backup
August 25 2016 | 03:08 AM
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിലൊരാള്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിഹാര്‍ ജയിലില്‍ ബുധനാഴ്ച്ചയാണ് വിനയ് ശര്‍മ എന്ന പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
ഇയാള്‍ അമിതമായി മരുന്ന് കഴിഞ്ഞ ശേഷം തൂങ്ങുകയായിരുന്നു.
ജയിലില്‍ മറ്റു പ്രതികള്‍ തന്നെ ആക്രമിക്കുന്നുണ്ടെന്നും തനിക്ക് സുരക്ഷ നല്‍കണമെന്നും ഇയാള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കേസിലെ പ്രധാന പ്രതിയായിരുന്ന രാംസിങ് 2013 മാര്‍ച്ചില്‍ തീഹാര്‍ ജയിലില്‍ വെച്ച് തൂങ്ങി മരിച്ചിരുന്നു.
2012 ലാണ് ഡല്‍ഹിയില്‍ 23 കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി ഓടുന്ന ബസ്സില്‍ കൂട്ടബലാത്സംഗത്തിനിരയായത്. പ്രായപൂര്‍ത്തിയാവാത്ത പ്രതി അടക്കം ആറു പേരെയാണ് കോടതി ശിക്ഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."