ഐ.എസിനേയും കുര്‍ദുകളേയും ലക്ഷ്യമിട്ട് തുര്‍ക്കി സൈന്യം സിറിയയില്‍ കടന്നു
ഇസ്താംബൂള്‍: ഇസ്ലാമിക് സ്റ്റേറ്റിനേയും കുര്‍ദ് പോരാളികളേയും ലക്ഷ്യമിട്ട് തുര്‍ക്കി സൈന്യം സിറിയയില്‍ പ്രവേശിച്ചു. ടാങ്കറുകളും പോര്‍വിമാനങ്ങളുമായി സിറിയന്‍ അതിര്‍ത്തി കടന്ന തുര്‍ക്കിയ്ക്ക് ഈ പോരാട്ടത്തില്‍ അമേരിക്കയുടെ പിന്തുണയുമുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റിനെ ജറാബ്ലസില്‍ നിന്നും തുരത്തിയെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്ദോഗാന് അവകാശപ്പെട്ടു. കനത്ത ആക്രമണമാണ് അതിര്‍ത്തി പട്ടണമായ ജറാബ്ലസില്‍ തുര്‍ക്കി സേന നടത്തിയത്. ആറ് തുര്‍ക്കി ടാങ്കറുകള്‍ തുര്‍ക്കി അതിര്‍ത്തി കടന്നതായി റിപ്പോര്‍ട്ടുണ്ട്. ഐ.എസിനൊപ്പം കുര്‍ദ്ദ് പോരാളികളെക്കൂടി സൈന്യം നേരിടുമെന്നും തുര്‍ക്കി പ്രസിഡന്റ് വ്യക്തമാക്കി. എന്നാല്‍ കുര്‍ദ്ദ് വിരുദ്ധ നടപടികളെ അനുകൂലിക്കില്ലെന്ന് യു.എസ് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം സിറിയന്‍ അതിര്‍ത്തിയിലെ തുര്‍ക്കി പട്ടണത്തില്‍ വിവാഹാഘോഷത്തിനിടെ നടന്ന ചാവേര്‍ ആക്രമണത്തില്‍ 54 പേര് കൊല്ലപ്പെട്ടു. ഇതേ തുടര്‍ന്നാണ് അതിര്‍ത്തിയില്‍ നിന്ന് ഐ.എസിനെ തുടച്ചുനീക്കുമെന്ന്് തുര്‍ക്കി പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."