ന്യൂനപക്ഷ വിദ്യാര്‍ഥി സ്കോളര്‍ഷിപ്പ്: അനുപാതം പുനഃക്രമീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ഥി സ്കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാന്‍ ഇന്നു ചേര്‍ന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ക്രിസ്ത്യന്‍ 18.38%, മുസ്ലിം 26.56%, ബുദ്ധര്‍ 0.01%, ജൈന്‍ 0.01%, സിഖ് 0.01% എന്നിങ്ങനെയാണ് ആനുകൂല്യം വിതരണംചെയ്യുക. എന്നാല്‍ തുക എത്ര വരുമെന്ന കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.
ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ ഇത് അനുവദിക്കുമെന്നാണ് സര്‍ക്കാര്‍ കുറിപ്പില്‍ പറയുന്നതെങ്കിലും വ്യക്തത വരുത്തിയിട്ടില്ല. മേല്‍പ്പറഞ്ഞ ന്യൂനപക്ഷ സമുദായങ്ങളില്‍ അപേക്ഷകര്‍ ഉള്ളപ്പോള്‍ നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ലെന്നും സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഇതുസംബന്ധിച്ച ഉത്തരവ് വന്നാല്‍ മാത്രമാണ് ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.
സ്കോളര്‍ഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതില്‍ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."