ഇലക്ട്രോണിക്‌സ് എന്‍ജിനീയര്‍മാര്‍ക്ക് അവസരം
ഇലക്ട്രോണിക്‌സ് എന്‍ജിനീയര്‍മാര്‍ക്ക് അവസരം
കൊച്ചി: തദ്ദേശീയ പ്രോസസറുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിനായി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും ഐ.ഐ.ടി മദ്രാസ് സ്റ്റാര്‍ട്ടപ്പ് ഇന്‍കോര്‍ സെമികണ്ടക്ടേഴ്‌സ്, പി.ഇ.എസ് യൂനിവേഴ്‌സിറ്റി ബാംഗ്ലൂര്‍ എന്നിവയുമായി സഹകരിച്ചുള്ള 2.76 കോടി രൂപയുടെ പ്രോജക്ടിന്റെ ഭാഗമാകാന്‍ എന്‍ജിനീയര്‍മാര്‍ക്ക് അവസരം.
കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി മന്ത്രാലയത്തിന്റെ ധനസഹായത്തോടെയുള്ള ഈ പ്രോജക്ടില്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങോ കംപ്യൂട്ടര്‍ സയന്‍സ് പശ്ചാത്തലമോ ഉള്ള എന്‍ജിനീയര്‍മാര്‍ക്ക് പ്രവര്‍ത്തിക്കാം. കുസാറ്റ് നോഡല്‍ കേന്ദ്രമാകുന്ന പ്രോജക്ടിന് ഡോ. തൃപ്തി വാര്യര്‍ (ഇലക്ട്രോണിക്‌സ്), ഡോ ബിജോയ് ജോസ് (കംപ്യൂട്ടര്‍ സയന്‍സ്) എന്നിവരാണ് നേതൃത്വം നല്‍കുന്നത്. വി.എല്‍.എസ്.ഐ ഡിസൈന്‍ ആന്‍ഡ് വെരിഫിക്കേഷന്‍, ഇ.ഡി.എ ടൂള്‍സ്, കംപ്യൂട്ടര്‍ സയന്‍സ് ഉപമേഖലകളായ കമ്പൈലര്‍ ഡിസൈന്‍, സി പ്രോഗ്രാമിംഗ് തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉപമേഖലകളില്‍ ബിരുദ, ബിരുദാനന്തര ബിരുദമുള്ള ഉദ്യാഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 25000 മുതല്‍ 50000 വരെയാണ് ശമ്പളം. പിഎച്ച്.ഡി യോഗ്യതയുള്ളവര്‍ക്ക്, അതത് വകുപ്പുകളില്‍ പിഎച്ച്.ഡി ഉദ്യോഗാര്‍ത്ഥികളായി രജിസ്റ്റര്‍ ചെയ്യാം. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ 15നകം [email protected] എന്ന ഇമെയിലിലേക്ക് അയയ്ക്കണം. വിശദ വിവരങ്ങള്‍ www.cusat.ac.in/files/events/events_972_doenotice.pdf ല്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."