ആരോഗ്യ പരിരക്ഷാ മേഖലയില്‍ പൊതു-സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തും: മന്ത്രി
കൊച്ചി: ആരോഗ്യ പരിരക്ഷാ മേഖലയില്‍ പൊതു-സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്നും കേരള ബ്രാന്‍ഡ് ആരോഗ്യ പരിരക്ഷാ സംവിധാനം ഫലപ്രദമായി കൊണ്ടുപോകുമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.
അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനം ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയതും അടിസ്ഥാന സൗകര്യ വികസനം നടത്തിയതും ആരോഗ്യ മേഖലയിലാണ്.
സാനിറ്ററി നാപ്കിന്‍, ഡയപ്പര്‍ തുടങ്ങിയവ അവശ്യ പട്ടികയില്‍ പെടുത്തുന്നത് പരിഗണിക്കുമെന്നും ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ സംഘടിപ്പിച്ച ആശയ സംവാദ പരിപാടിയില്‍ മന്ത്രി പറഞ്ഞു. സ്വകാര്യ മേഖലയെ കൂടി വിശ്വാസത്തിലെടുത്തു വേണം പരിഷ്‌കാരങ്ങളും വികസനങ്ങളും നടത്താനെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ കോ ചെയര്‍ ഡോ.എം.ഐ സഹദുള്ള അഭ്യര്‍ഥിച്ചു.
മെഡിക്കല്‍ പഠന സൗകര്യം മെച്ചപ്പെടുത്തണമെന്നും കുട്ടികള്‍ മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും പോകുന്നത് ഒഴിവാക്കണമെന്നും കേരള പ്രൈവറ്റ് മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ.കെ.എം നവാസ് പറഞ്ഞു. ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ കോ ചെയര്‍ ദീപക് അസ്വാനി, ഫിക്കി ഹെല്‍ത്ത് കമ്മിറ്റി കോ ചെയര്‍ ബിബു പുന്നൂരാന്‍, പി.എം രവീന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."