സച്ചാര്‍ റിപ്പോര്‍ട്ടിനെ കൊല്ലാക്കൊല ചെയ്ത് സര്‍ക്കാര്‍
ടി. മുംതാസ്
കോഴിക്കോട്: ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പിനുള്ള അനുപാതം ജനസംഖ്യാനുപാതികമായി പുനഃക്രമീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സച്ചാര്‍ സമിതി റിപ്പോര്‍ട്ടിനെ കൊല്ലാക്കൊല ചെയ്യുന്നത്.
സച്ചാര്‍ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമിച്ച പാലോളി കമ്മിറ്റി നിദേശപ്രകാരം മുസ്‌ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് ഏര്‍പ്പെടുത്തിയ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80: 20 എന്ന അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം. മുസ്‌ലിം സമുദായത്തിന് അര്‍ഹതപ്പെട്ട ആനുകൂല്യം സംരക്ഷിക്കുന്നതിന് സ്‌കോളര്‍ഷിപ്പ് പുനര്‍നാമകരണം ചെയ്യണമെന്ന സമുദായ സംഘടനകളുടെ ആവശ്യം പാടെ തള്ളിയാണ് കാബിനറ്റ് തീരുമാനം വന്നിരിക്കുന്നത്.
മുസ്‌ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് സര്‍ച്ചാര്‍ സമിതി നിര്‍ദേശിച്ച ഭൂരിഭാഗം നിര്‍ദേശങ്ങളും മാറിമാറി വന്ന സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല.
മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യത്തോടു കൂടിയുള്ള വിദ്യാഭ്യാസം, മലബാറില്‍ കൂടുതല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍, ന്യൂനപക്ഷ സമദുയാത്തിന്റെ സാസംകാരിക പരിപോഷണത്തിന് പദ്ധതികള്‍, പ്രവാസ ലോകത്ത് കേരളത്തിലെ യൂനിവേഴ്‌സിറ്റികളുടെ വിദൂര പഠന കേന്ദ്രങ്ങള്‍, റെയില്‍വേ, സേന എന്നിവയില്‍ സംവരണം, മുസ്‌ലിംകള്‍ക്കുള്ള ജനസംഖ്യാനുപാതികമായി ലഭിക്കേണ്ടിയിരുന്ന ഉദ്യോഗസ്ഥ പിന്നോക്കാവസ്ഥ നികത്താന്‍ ഭരണ നടപടി, മുസ്‌ലിം വനിതകള്‍ക്ക് കുടുംബശ്രീ പോലുള്ള കൂട്ടായ്മകള്‍, മുസ്‌ലിം മാനേജ്‌മെന്റ് കേളജുകള്‍ക്ക് പുതിയ കോഴ്‌സുകള്‍ തുടങ്ങിയവ ഇന്നും ഫയലില്‍ തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."