HOME
DETAILS

നാവികസേനാ രഹസ്യം ചോര്‍ന്ന സംഭവം: ഫ്രഞ്ച് സേനയിലെ വിരമിച്ച ഉദ്യോഗസ്ഥന്‍ സംശയനിഴലില്‍

  
backup
August 25 2016 | 07:08 AM

%e0%b4%a8%e0%b4%be%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b5%87%e0%b4%a8%e0%b4%be-%e0%b4%b0%e0%b4%b9%e0%b4%b8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%9a%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d

ന്യൂഡല്‍ഹി: അത്യാധുനിക ഇന്ത്യന്‍ മുങ്ങിക്കപ്പലായ സ്‌കോര്‍പീന്‍ ക്ലാസിനെക്കുറിച്ചുള്ള തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ഫ്രഞ്ച് നാവികസേനയില്‍നിന്നു വിരമിച്ച ഉദ്യോഗസ്ഥന്‍ സംശയനിഴലില്‍.


ഫ്രഞ്ച് പ്രതിരോധ ഇടപാട് കമ്പനിയായ ഡി.സി.എന്‍.എസുമായി കരാറുണ്ടാക്കുന്നതില്‍ ഇടനിലക്കാരനായ ഈ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വഴിയാകാം നാവികസേനാ രഹസ്യങ്ങള്‍ ചോര്‍ന്നതെന്ന് വാര്‍ത്ത പുറത്തുവിട്ട ദ ഓസ്‌ട്രേലിയന്‍ പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.



തങ്ങളില്‍നിന്നു വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് ഫ്രഞ്ച് കമ്പനിയായ ഡി.സി.എന്‍.എസ് അവകാശപ്പെട്ടിരുന്നു. ഇതാണ് ഇപ്പോള്‍ പൊളിഞ്ഞത്.



ഇന്ത്യയില്‍നിന്നു തന്നെയാവും വിവരങ്ങള്‍ ചോര്‍ന്നതെന്നും വിവരങ്ങള്‍ പുറത്തായത് തങ്ങളുടെ ഇടപാടുകാരെ പ്രതികൂലമായി ബാധിച്ചതായും കമ്പനി പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു.



എന്നാല്‍ ഇന്ത്യയില്‍നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നതെന്ന ഫ്രഞ്ച് കമ്പനിയുടെ വാദം നാവികസേന നിഷേധിച്ചു. സംഭവത്തില്‍ ഇന്ത്യയും ഫ്രഞ്ച് കമ്പനിയും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.



 'റെസ്ട്രിക്റ്റഡ് സ്‌കോര്‍പീന്‍ ഇന്ത്യ' എന്നു പേരിട്ടിരിക്കുന്ന രേഖകള്‍ ചോര്‍ന്ന വിവരം ദ ഓസ്‌ട്രേലിയന്‍ പത്രം ആണ് പുറത്തുവിട്ടത്.



മുബൈയിലെ പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള മഡ്ഗാവ് കപ്പല്‍ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന മുങ്ങിക്കപ്പലുകളുടെ പ്രവര്‍ത്തനരീതിയും മറ്റുവിവരങ്ങളും അടങ്ങുന്ന 22,000 പേജുകള്‍ ചോര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.



ഫ്രഞ്ച് പ്രതിരോധ ഇടപാട് കമ്പനിയായ ഡി.സി.എന്‍.എസ് ആണ് ഈ സാങ്കേതികവിദ്യ ഇന്ത്യയ്ക്കു കൈമാറിയത്. ഈ കമ്പനിയില്‍ നിന്ന് ആറു സ്‌കോര്‍പീന്‍ അന്തര്‍വാഹിനിയാണു നാവികസേനയ്ക്കു വേണ്ടി നിര്‍മിക്കുന്നത്. അന്തര്‍വാഹിനിയുടെ എല്ലാ വിവരങ്ങളും സംബന്ധിച്ചുള്ള രേഖകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  19 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  19 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  19 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  19 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  19 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  19 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  19 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  19 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  19 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  19 days ago