അബായ അഴിച്ചു മാറ്റിയില്ല; നിരവധി മുസ്‌ലിം വിദ്യാര്‍ഥികളെ ക്ലാസില്‍ കയറാന്‍ അനുവദിക്കാതെ തിരിച്ചയച്ച് ഫ്രാന്‍സിലെ സ്‌കൂളുകള്‍
അബായ അഴിച്ചു മാറ്റിയില്ല; നിരവധി മുസ്‌ലിം വിദ്യാര്‍ഥികളെ ക്ലാസില്‍ കയറാന്‍ അനുവദിക്കാതെ തിരിച്ചയച്ച് ഫ്രാന്‍സിലെ സ്‌കൂളുകള്‍
പാരിസ്: അബായ ധരിച്ചെത്തിയതിന് ആദ്യ ദിവസം തന്നെ മുസ്‌ലിം വിദ്യാര്‍ഥികളെ ക്ലാസില്‍ കയറാന്‍ അനുവദിക്കാതെ ഫ്രാന്‍സിലെ സ്‌കൂളുകള്‍. അബായ അഴിച്ചു മാറ്റാന്‍ വിസമ്മതിനെ തുടര്‍ന്ന് ഇവരെ തിരിച്ചയക്കുകയായിരുന്നു.
മുന്നൂറോളം കുട്ടികളാണ് സ്‌കൂളിലേക്ക് അബായ ധരിച്ചെത്തിയത്. സ്‌കൂളിലെ വസ്ത്രധാരണ നിയമങ്ങള്‍ അറിയിച്ചതോടെ പലരും അബായ മാറ്റാന്‍ തയ്യാറായെന്നും ഇത് എതിര്‍ത്ത 67 കുട്ടികളെയാണ് പുറത്താക്കിയതെന്നും വിദ്യാഭ്യാസ മന്ത്രി ഗബ്രിയേല്‍ അത്താല്‍ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ മാസമാണ് സ്‌കൂളുകളില്‍ അബായ നിരോധിക്കുകയാണെന്ന ഉത്തരവ് ഫ്രഞ്ച് സര്‍ക്കാര്‍ പുറത്തിറക്കിയത്. വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായിരിക്കേണ്ട മതേതരത്വത്തിന് എതിരാണ് ഇത്തരം വസ്ത്രങ്ങളെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം.
ഒരു ക്ലാസ് മുറിയിലേക്ക് ചെല്ലുമ്പോള്‍ വിദ്യാര്‍ഥികളെ അവരുടെ മതം കൊണ്ടല്ല തിരിച്ചറിയേണ്ടതെന്നും അബായ ധരിച്ച് വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ എത്തരുതെന്നും നേരത്തെ ടി.എഫ്. വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ അത്താല്‍ പറഞ്ഞിരുന്നു. മുസ്‌ലിം വിദ്യാര്‍ഥിനികള്‍ അബായ ധരിക്കുന്നതിനെതിരെ തീവ്രവലതുപക്ഷ സംഘടനകള്‍ നേരത്തെ പ്രതിഷേധമുയര്‍ത്തിയിരുന്നു. അതേസമയം അഞ്ച് ദശലക്ഷം വരുന്ന മുസ്‌ലിം മതവിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നാണ് ഇടതുപക്ഷത്തിന്റെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."