HOME
DETAILS
MAL
ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യും മുന്‍പേ ഇക്കാര്യങ്ങള്‍ അറിഞ്ഞുവയ്ക്കൂ…
backup
September 06 2023 | 11:09 AM
ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യും മുന്‍പേ ഇക്കാര്യങ്ങള്‍ അറിഞ്ഞുവയ്ക്കൂ…
സാധനം വാങ്ങി പണം കൊടുക്കുന്നത് മുതല്‍ ചെറിയ കാര്യങ്ങള്‍ക്ക് വരേ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്ന ശീലം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ക്യു ആര്‍ കോഡിനെ കുറിച്ച് കൃത്യമായ ധാരണയുണ്ടായിട്ടാണോ സ്‌കാന്‍ ചെയ്യാനൊരുങ്ങുന്നത്. സൈബര്‍ തട്ടിപ്പുകള്‍ കൂടുന്ന സാഹചര്യത്തില്‍ ക്യു ആര്‍ കോര്‍ഡുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് കേരള പൊലിസ്. QR കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ ഉണ്ട്. അവ എന്താണെന്ന് നോക്കാം.
- QR കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോൾ, URL സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തിൽ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്.
- ഇമെയിലിലെയും SMS ലെ യും സംശയകരമായ ലിങ്കുകൾ ക്ലിക്കുചെയ്യുന്നത് അപകടകരമെന്നതുപോലെ QR കോഡുകൾ നയിക്കുന്ന URL-കൾ എല്ലാം ശരിയാകണമെന്നില്ല. ഫിഷിംഗ് വെബ്‌സൈറ്റിലേക്ക് നിങ്ങളെ കൊണ്ടുപോകാൻ അതിനു കഴിഞ്ഞേക്കും.
- QR കോഡ് സ്കാനർ APP- സെറ്റിംഗ്സിൽ "open URLs automatically' എന്ന ഓപ്ഷൻ നമ്മുടെ യുക്താനുസരണം സെറ്റ് ചെയ്യാം. നമ്മുടെ അറിവോടെ വെബ്‌സൈറ്റുകളിൽ പ്രവേശിക്കാനുള്ള അനുമതി നൽകുന്നതാണ് ഉചിതം.
- അറിയപ്പെടുന്ന സേവന ദാതാക്കളിൽ നിന്ന് മാത്രം QR കോഡ് ജനറേറ്റ് ചെയ്യുക.
- QR കോഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്തിയ ഉടനെ അക്കൗണ്ടിലെ ട്രാൻസാക്ഷൻ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുക.
- കസ്റ്റം QR കോഡ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക.
- QR കോഡ് സ്കാൻ ചെയ്യാൻ കഴിയുന്നതും ഉപകരണ നിർമ്മാതാവ് നൽകുന്ന വിശ്വസനീയമായ ആപ്പുകൾ ഉപയോഗിക്കുക.
- ഏതൊരു ടെക്നോളജിക്കും ഗുണത്തിനൊപ്പം ചില ദൂഷ്യവശങ്ങൾ കൂടിയുണ്ടെന്ന് മനസിലാക്കുന്നത് കൂടുതൽ കരുതലോടെ ഇവയെ സമീപിക്കാൻ സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."