ലോകം കൊവിഡ് മൂന്നാം തരംഗത്തിലേക്ക് കടന്നു
ജനീവ: കൊവിഡ് മൂന്നാം തരംഗത്തിന്റെ ആദ്യഘട്ടത്തിലാണ് ലോകരാജ്യങ്ങളെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അധാനം ഗബ്രിയേസസ്. നിര്‍ഭാഗ്യവശാല്‍ നാമിപ്പോള്‍ മൂന്നാം തരംഗത്തിന്റെ തുടക്കത്തിലാണ്. ഡെല്‍റ്റ വകഭേദം നിലവില്‍ 111 രാജ്യങ്ങളിലുണ്ട്. കൂടുതല്‍ മാരകമായ വകഭേദങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്- അദ്ദേഹം പറഞ്ഞു.
ജനസഞ്ചാരം കൂടിയതും നിയന്ത്രണങ്ങള്‍ പാലിക്കാത്തതുമാണ് രോഗവ്യാപനം കൂടാനിടയാക്കിയത്. ഇടക്കാലത്ത് വാക്‌സിനേഷന്‍ നിരക്ക് കൂടിയതോടെ യൂറോപ്പിലും വടക്കന്‍ അമേരിക്കയിലും കൊവിഡ് കേസുകളും മരണവും കുറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ആഗോളതലത്തില്‍ ഇത് നേരെ തിരിച്ചാണ്. രോഗബാധിതരുടെ എണ്ണം വീണ്ടും കൂടുകയാണ്. ഒന്നരമാസത്തിനു ശേഷം മരണനിരക്കും കൂടിവരുന്നു- ടെഡ്രോസ് ചൂണ്ടിക്കാട്ടി.
മഹാമാരിക്കെതിരായ കുത്തിവയ്പ് പ്രധാനമാണ്. എന്നാല്‍ ഇതുകൊണ്ടു മാത്രമായില്ല. ആളുകള്‍ കൂടുതലായി ഒത്തുകൂടുന്നത് നിയന്ത്രിക്കാന്‍ രാജ്യങ്ങള്‍ നടപടിയെടുക്കണം. ലോകമെങ്ങും വാക്‌സിനേഷന്‍ നടക്കണം. ഓരോ രാജ്യത്തും ജനസംഖ്യയുടെ 10 ശതമാനത്തിനെങ്കിലും സെപ്റ്റംബറിനകം കുത്തിവയ്പു നല്‍കണം. വര്‍ഷാവസാനത്തോടെ അത് 40 ശതമാനമായും 2022 പകുതിയോടെ 70 ശതമാനമായും ഉയര്‍ന്നേ പറ്റൂ- ഡബ്ല്യു.എച്ച്.ഒ മേധാവി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."