കുവൈത്തില്‍ സോഷ്യൽ മീഡിയ നിരീക്ഷണം കര്‍ശനമാക്കുന്നു
Kuwait tightens social media monitoring
കുവൈത്ത് സിറ്റി: സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന്റെ ഭാഗമായി സോഷ്യൽ മീഡിയ കര്‍ശനമായി നിരീക്ഷിക്കുവാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടപടികൾ ആരംഭിച്ചു. പൊതുവായ ധാർമികത ലംഘിക്കുകയോ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സിവിൽ സർവീസുകാരെ അപകീർത്തിപ്പെടുത്തുകയോ ചെയ്യുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
രാജ്യത്തു വ്യക്തിഹത്യകളും അപവാദങ്ങളും പ്രചരിപ്പിക്കുന്നവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഇലക്‌ട്രോണിക് ആൻഡ് സൈബർ ക്രൈമിന്റെ മേൽനോട്ടത്തിൽ നിരീക്ഷിച്ചു വരികയാണെന്നും കുറ്റക്കാർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്തെ സോഷ്യൽ മീഡിയ ഉപയോക്താക്കളോട് നിയമവും പൊതു ധാർമികതയും പാലിക്കുവാൻ അധികൃതര്‍ അഭ്യര്‍ഥിച്ചു. എന്നാൽ കുവൈത്തിൽ സോഷ്യൽ മീഡിയ ആപ്പുകൾ വഴിയുള്ള ആശയ വിനിമങ്ങൾ നടത്തുന്നതിന് നിയന്ത്രണം വരുന്നെന്ന രൂപത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അധികൃതർ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."