കുവൈത്തിൽ പ്രവാസികളുടെ തൊഴിൽ വിസ പരിഷ്കരിക്കുന്നു
കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, പ്രവാസികൾക്കുള്ള വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങളും പരിഷ്കാരങ്ങളും കൊണ്ടുവരുന്നു. വ്യക്തിയുടെ പേര്, ജനനത്തീയതി, രാജ്യം തുടങ്ങിയ വ്യക്തിഗത ഡാറ്റയിലെ മാറ്റങ്ങൾ പ്രത്യേകമായി രേഖപ്പെടുത്തുന്നത് പരിഗണിക്കുന്നു
തൊഴിൽ വിസയിൽ ഭേദഗതികൾ വരുത്തുന്നതിന്, തൊഴിൽ പെർമിറ്റ് ഇഷ്യു ചെയ്ത തീയതി മുതൽ രണ്ടാഴ്ചയ്ക്കുള്ളിൽ ആശൽ സേവനത്തിലൂടെ തൊഴിലാളിയുടെ നിലവിലുള്ള വിസ റദ്ദാക്കുന്നതിന് തൊഴിലുടമകൾ അപേക്ഷിക്കേണ്ടതുണ്ട്. തൊഴിലാളികളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനും പുതിയ വർക്ക് പെർമിറ്റിന് അപേക്ഷിക്കുന്നതിനും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കണം. പബ്ലിക് അതോറിറ്റി ഫോർ മാൻപവറും ആഭ്യന്തര മന്ത്രാലയവും സംയുക്തമായാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്.
തൊഴില്‍ വിസയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വ്യാപകമാവുന്ന പശ്ചാത്തലത്തിലാണ് പുതിയ പരിഷ്കാരങ്ങൾക്കു തുടക്കം കുറിക്കുന്നത്.വിസ ഇടപാടുകളിലെ ചൂഷണങ്ങൾ തടയുകയും, യാത്ര വിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ലെന്നാണ് വിലയിരുത്തൽ.
ഈ മാറ്റങ്ങൾക്ക് പുറമേ, പ്രവാസി തൊഴിലാളികളുടെ സന്ദർശന വിസകൾ റദ്ദാക്കാൻ അനുവദിക്കുന്ന പുതിയ ഇലക്ട്രോണിക് സേവനവും അതോറിറ്റി ആരംഭിച്ചിട്ടുണ്ട്. അതോറിറ്റിയുടെ ഇലക്ട്രോണിക് ഫോം പോർട്ടലിലൂടെ ഉപയോക്താക്കൾക്ക് ഈ സേവനം ഉപയോഗപ്പെടുത്താൻ കഴിയും, വെബ്‌സൈറ്റിൽ പ്രവേശിച്ച്"തൊഴിൽ വിസ റദ്ദാക്കൽ" ഓപ്ഷൻ തിരഞ്ഞെടുത്തിനു ശേഷം ആവശ്യമായ വിശദാംശങ്ങൾ നൽകിയാൽ നിലവിലെ സന്ദർശന വിസ റദ്ദാക്കാൻ കഴിയും.
Content Highlights:Work visa for expatriates in Kuwait is modifying
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."