ഉദയനിധി സ്റ്റാലിന്റെ തലവെട്ടാന്‍ ആഹ്വാനം: സന്യാസി പരമഹംസ ആചാര്യക്കെതിരെ കേസെടുത്തു
ഉദയനിധി സ്റ്റാലിന്റെ തലവെട്ടാന്‍ ആഹ്വാനം: സന്യാസി പരമഹംസ ആചാര്യക്കെതിരെ കേസെടുത്തു
മധുര: സനാതന ധര്‍മ്മ വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് തമിഴ്‌നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ പ്രകോപന ആഹ്വാനം നടത്തിയ അയോധ്യയിലെ സന്യാസി പരമഹംസ ആചാര്യക്കെതിരെ കേസെടുത്തു. ഡി എം കെ നിയമവിഭാഗത്തിന്റെ പരാതിയില്‍ മധുര പൊലീസാണ് കേസെടുത്തത്. പരാമര്‍ശത്തില്‍ ഉദയ നിധി സ്റ്റാലിന്റെ തലവെട്ടാന്‍ പത്തു കോടിയായിരുന്നു സന്യാസിയുടെ വാഗ്ദാനം. സന്യാസിയുടെ വീഡിയോ ചിത്രീകരിച്ച വ്യക്തിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഐ.പി.സിയിലെ 153, 153 എ (1) (എ), 04, 505 (1) (ബി), 505 (2), 506 (2) വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കെതിരെയും കേസെടുത്തത്.
അയോധ്യയിലെ തപസ്വി ചാവ്‌നി ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ കൂടിയായ ആചാര്യ നേരത്തെയും വിദ്വേഷപ്രസംഗങ്ങളിലൂടെ വിവാദത്തില്‍പ്പെട്ടയാളാണ്. ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ ഉദയനിധിയുടെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിക്കു മുന്നില്‍ അധിക പൊലിസിനെ വിന്യസിക്കുകയും ചെയ്തിരുന്നു.
ഉദയനിധി സ്റ്റാലിന്റെ ശിരസ് ഛേദിച്ച് അതുമായി എന്റെയടുത്ത് വരുന്നവര്‍ക്ക് 10 കോടി രൂപ നല്‍കും. ആരും അതിനു തയാറാകുന്നില്ലെങ്കില്‍ ഞാന്‍ തന്നെ അയാളെ കണ്ടെത്തി കൊലപ്പെടുത്തും എന്നായിരുന്നു ആചാര്യയുടെ കൊലവിളി. എന്നാല്‍ ഭീഷണി തള്ളിയ ഉദയനിധി, അയാള്‍ ഒറിജനല്‍ സന്യാസിയാണോ അതോ വ്യാജസന്യാസിയാണോയെന്ന് പരിഹസിക്കുകയായിരുന്നു.
അതിനിടെ ഇന്ന് രാത്രിയോടെയാണ് അമിത് മാളവ്യക്കെതിരേ തിരുച്ചിറപ്പള്ളി പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ചെയ്തത്. ഉദയനിധിയുടെ പരാമര്‍ശം വംശഹത്യയാണെന്ന് ചൂണ്ടിക്കാട്ടി ഡി.എം.കെ നിയമവിഭാഗം നല്‍കിയ പരാതിയില്‍ ഐ.ടി നിയമത്തിലെയും ഐ.പി.സിയിലെ 153, 153 (എ), 504, 505 (1) (ബി) വകുപ്പുകളും പ്രകാരം കേസെടുത്തത്. ഉദയനിധിയുടെ പരാമര്‍ശം ഇരുവിഭാഗങ്ങള്‍ക്കിടയില്‍ വൈരംവളര്‍ത്തുക എന്ന ഉദ്ദേശത്തോടെ അമിത് മാളവ്യ പ്രചരിപ്പിച്ചുവെന്നാണ് കേസ്.
ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവര്‍ക്ക് പത്തുകോടി പരിതോഷികം നല്‍കുമെന്നാണ് പരമഹംസ ആചാര്യയുടെ വാഗ്ദാനം. അതുതെന്നെ വീണ്ടും ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. പ്രതീകാത്മകമായി ഫോട്ടോയിലെ ഉദയനിധിയുടെ തല വാളുകൊണ്ട് മുറിക്കുന്ന വീഡിയോയും പങ്കുവെച്ചിരുന്നു. ഇതിന് പുറമെ 10 കോടി പോരെങ്കില്‍ പാരിതോഷികം വര്‍ധിപ്പിക്കാന്‍ ഞാന്‍ തയ്യാറെന്നും സന്ന്യാസി കഴിഞ്ഞ ദിവസം വീണ്ടും പ്രസ്താവനയിറക്കിയിരുന്നു.
സനാതന ധര്‍മത്തെ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും രാജ്യത്തെ 100 കോടി ജനങ്ങളുടെ വികാരത്തെയാണ് ഉദയനിധി വ്രണപ്പെടുത്തിയത്. രാജ്യത്ത് എന്തൊക്കെ വികസനമുണ്ടായിട്ടുണ്ടോ അതിനെല്ലാം കാരണം സനാതന ധര്‍മമാണ്. തന്റെ പ്രസ്താവനയില്‍ ഉദയനിധി നിര്‍ബന്ധമായും മാപ്പ് പറയണംപരമഹംസ ആചാര്യയെ ഇന്നലെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."