ഉലമ ഉമറാ പാരസ്പര്യത്തെ ശക്തിപ്പെടുത്തിയത് എസ്.എം.എഫ്: അബ്ബാസലി തങ്ങള്‍
ഉലമ ഉമറാ പാരസ്പര്യത്തെ ശക്തിപ്പെടുത്തിയത് എസ്.എം.എഫ്: അബ്ബാസലി തങ്ങള്‍
കോഴിക്കോട്: കേരളീയ മുസ് ലിം സമൂഹത്തിന്റെ നവോത്ഥാനത്തിന് കാരണം ഉലമാ ഉമറാ ഐക്യമാണെന്നും അവര്‍ തമ്മിലുള്ള പാരസ്പര്യത്തെ ശക്തിപ്പെടുത്തിയത് സുന്നി മഹല്ല് ഫെഡറേഷനാണെന്നും സംസ്ഥാന ട്രഷറര്‍ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കേരളീയ സമൂഹത്തില്‍ ആത്മീയ ചൈതന്യവും നിലനില്‍പ്പും ഉറപ്പു വരുത്തുന്നതില്‍ എസ്.എം.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ കാലോചിതമാണ്. രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലും മഹല്ല് സംവിധാനങ്ങളും ആത്മീയ സംസ്‌കരണ പ്രവര്‍ത്തനങ്ങളും ശക്തമാക്കാന്‍ സംഘടന പ്രതിജ്ഞാബദ്ധമാണെന്നും തങ്ങള്‍ പറഞ്ഞു. എസ്.എം.എഫ് ജില്ലാ, മണ്ഡലം, മേഖലാ, പഞ്ചായത്തുതലങ്ങളില്‍ നടത്തുന്ന മഹല്ല് സാരഥി സംഗമങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ടൗണ്‍ ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ഥന നടത്തി. എസ്.എം.എഫ് ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ഷാഫി ഹാജി ആമുഖ പ്രഭാഷണം നടത്തി. സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, എസ്.എം.എഫ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. അനാഥ സംരക്ഷണ രംഗത്തും സമസ്തയുടെ സംഘടനാ രംഗത്തും ദീര്‍ഘകാലം പ്രവര്‍ത്തിച്ച മുക്കം മോയിമോന്‍ ഹാജി, ടി.കെ പരീക്കുട്ടി ഹാജി, സ്റ്റേറ്റ് അധ്യാപക അവാര്‍ഡ് ജേതാവ് കിനാലൂര്‍ മുഹമ്മദലി മാസ്റ്റര്‍ എന്നിവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ അബ്ബാസലി ശിഹാബ് തങ്ങള്‍ സമര്‍പ്പിച്ചു.
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, മുക്കം ഉമര്‍ ഫൈസി, ഹമീദലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍, എം.സി മായിന്‍ ഹാജി, ഹംസ ബാഫഖി തങ്ങള്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, ഡോ. സി.കെ കുഞ്ഞി തങ്ങള്‍, ഉമ്മര്‍ പാണ്ടികശാല, ബി.എസ്.കെ തങ്ങള്‍, മുബശിര്‍ തങ്ങള്‍, കെ.എ റഹ്മാന്‍ ഫൈസി, വിഴിഞ്ഞം സഈദ് മുസ്‌ലി യാര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, അബ്ദുറഹ്മാന്‍ കല്ലായി, ആര്‍.വി കുട്ടിഹസന്‍ ദാരിമി, അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം, അബൂബക്കര്‍ ഫൈസി മലയമ്മ, കെ.എ ഖാദര്‍ മാസ്റ്റര്‍, അഞ്ചല്‍ ബദ്‌റുദ്ദീന്‍, വി.എ.സി കുട്ടി ഹാജി, ഹംസ ഹാജി മൂന്നിയൂര്‍, ഇബ്രാഹീം ഫൈസി തിരൂര്‍ക്കാട്, ബഷീര്‍ കല്ലേപ്പാടം, ഡോ. അബ്ദുല്‍ മജീദ് ലബ്ബ, സലീം എടക്കര, അഹ്മദ് തെര്‍ളായി, അബ്ദുല്‍ ബാഖി, എ.കെ ആലിപ്പറമ്പ്, ഒ.എം ഷെരീഫ് ദാരിമി, പി.സി ഉമര്‍ മൗലവി, സലാം ഫൈസി മുക്കം, എ.വി ഇസ്മാഈല്‍ ഹുദവി, ഇ.എ അസീസ് ദാരിമി, കെ.പി കോയ ഹാജി, ഇസ്മാഈല്‍ ഹാജി എടച്ചേരി, ഹസന്‍ ആലങ്കോട് സംബന്ധിച്ചു. സംഘാടക സമിതി കണ്‍വീനര്‍ നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും സംസ്ഥാന സെക്രട്ടറി സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."