ബഹിരാകാശത്തേക്ക് ബലൂണില്‍ 'ടൂര്‍' പോകാം; ടിക്കറ്റ് വില 1.36 കോടിയോളം
ബഹിരാകാശത്തേക്ക് വിനോദയാത്ര പോകുക എന്നത് പലരുടേയും സ്വപ്‌നങ്ങളില്‍ ഒന്നാണ്. സയന്‍സ് ഫിക്ഷന്‍ എഴുത്തുകളിലൂടെയും കാര്‍ട്ടൂണുകളിലൂടെയും മാത്രം നാം സാക്ഷാത്ക്കരിച്ചിരുന്ന ബഹിരാകാശ ടൂറിസത്തിന്റെ ഒരു മിനി പതിപ്പ് നടപ്പാക്കാനൊരുങ്ങുകയാണ് ഒരു ജാപ്പനീസ് സ്റ്റാര്‍ട്ടപ്പ് കമ്പനി. ബഹിരാകാശം വരെ എത്തില്ലെങ്കിലും ഭൂമിയില്‍ നിന്നും 25 കിലോമീറ്റര്‍ വരെ ഉയരത്തിലെത്തിച്ച് ഭൂമിയേയും ബഹിരാകാശത്തേയും ആസ്വദിക്കാനാകുന്ന അവസരമാണ് കമ്പനി വാഗ്ധാനം ചെയ്യുന്നത്.
ബലൂണിലായിരിക്കും ഇവാവ എന്ന സ്റ്റാര്‍ട്ടപ്പ് സഞ്ചാരികള്‍ക്ക് വിദൂരതയില്‍ നിന്നുമുളള ഭൂമിയുടെ കാഴ്ചകള്‍ കാണാന്‍ അവസരമൊരുക്കുക.
പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷം അവസാനത്തോടെ യാത്രക്ക് തയ്യാറാകുമ്പോള്‍ ഏകദേശം 1.36 ഇന്ത്യന്‍ രൂപയാണ് ഒരു സഞ്ചാരി മുടക്കേണ്ടി വരിക. സാധാരണ ഗതിയില്‍ ഭൂമിയില്‍ നിന്നും നൂറ് കിലോമീറ്റര്‍ ഉയരത്തിലുളള കാര്‍മന്‍ എന്ന സാങ്കല്‍പ്പിക രേഖ കടന്നാലുളള പ്രദേശമാണ് ബഹിരാകാശം എന്ന് അറിയപ്പെടുന്നത്.
എന്നാല്‍ ഭൂമിയില്‍ നിന്നും 25 കിലോമീറ്റര്‍ മുകളിലേക്ക് എത്തുമ്പോള്‍ തന്നെ നീല ഗ്രഹമെന്ന രീതിയില്‍ ഭൂമിയെ വീക്ഷിക്കാന്‍ സാധിക്കും. നാല് മണിക്കൂര്‍ നേരത്തേക്കാണ് ഇവായ സഞ്ചാരികളെ ആകാശ യാത്രക്ക് കൊണ്ടു പോകുന്നത്. അപേക്ഷ അയക്കുന്നവരില്‍ നിന്നും തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കമ്പനി നവംബര്‍,ഡിസംബര്‍ മാസങ്ങളില്‍ പരിശീലനം നല്‍കും.
Content Highlights:travel to space in baloon ticket charge is 1.36 crore
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."