കോഴിക്കോട് സ്വകാര്യമാളില്‍ യുവനടിമാര്‍ക്ക് നേരെ ലൈംഗികാതിക്രമം
കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യമാളില്‍ സിനിമ പ്രമോഷന് വേണ്ടിയെത്തിയ യുവനടിമാര്‍ക്ക് നേരെ ലൈംഗികാതിക്രമം. അതിക്രമം നേരിട്ട നടിമാരിലൊരാളാണ് കഴിഞ്ഞ ദിവസം സംഭവം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. സംഭവത്തില്‍ നടി കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി സമര്‍പ്പിച്ചു.
മാളിലെ പ്രോഗ്രാം കഴിഞ്ഞ് ഇറങ്ങുന്നതിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ കയറിപ്പിടിച്ചെന്ന് നടി പറഞ്ഞു. കൂടെയുണ്ടായ ഒരു സഹപ്രവര്‍ത്തകക്കും ഇതേ അനുഭവമുണ്ടായി. എന്നാല്‍ അവര്‍ അതിനെതിരെ പ്രതികരിച്ചെങ്കിലും തനിക്കതിന് സാധിച്ചില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. നടിമാരില്‍ ഒരാള്‍ അതിക്രമം നടത്തുന്ന വ്യക്തിക്കെതിരെ കൈവീശി അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
സിനിമ പ്രമോഷന്റെ ഭാഗമായി നിരവധി സ്ഥലങ്ങളില്‍ പോയിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ആദ്യമായാണ് നേരിടേണ്ടി വന്നതെന്ന് നടി തന്റെ പോസ്റ്റില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."