'ഞങ്ങളെ വിരട്ടാന്‍ നോക്കണ്ട':കടകള്‍ നാളെ മുതല്‍ തുറക്കുമെന്ന് വ്യാപാരികള്‍
കോഴിക്കോട്: കടകള്‍ നാളെ മുതല്‍ തുറക്കുമെന്ന് വ്യാപാരികള്‍. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടക്കാനിരിക്കെയാണ് വ്യാപാരികള്‍ നിലപാട് അറിയിച്ചത്. വാരാന്ത്യലോക്ക് ഡൗണ്‍ അവഗണിച്ച് നാളെയും മറ്റന്നാളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസിറുദ്ദീന്‍ പറഞ്ഞു.
വിരട്ടല്‍ വേണ്ടെന്നും സര്‍ക്കാരിന് വ്യാപാരികളുടെ മുന്നറിയിപ്പ്. മുഖ്യമന്ത്രിയുടെ ഭാഷ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും തങ്ങളോടു വിരട്ടല്‍ വേണ്ടെന്നാണ് നസറുദ്ദീന്‍ വ്യക്തമാക്കിയത്. ഇന്നു വൈകുന്നേരം മൂന്നരയ്ക്കാണ് മുഖ്യമന്ത്രിയും വ്യപാരികളുമായുള്ള കൂടിക്കാഴ്ച.
കടകള്‍ തുറക്കാനുള്ള തീരുമാനവുമായിത്തന്നെയായിരിക്കും മുഖ്യമന്ത്രിയുമായി ചര്‍ച്ചക്ക് പോവുകയെന്നും അവര്‍ പറയുന്നു.എല്ലാ ദിവസവും കടകള്‍ തുറക്കാനുള്ള അനുമതി ഇന്നുമുതല്‍ നല്‍കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
അല്ലാതെയുള്ള ഒരു നിയന്ത്രണവും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."