HOME
DETAILS
MAL
ആര്‍എസ്എസിനെതിരേ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നെന്ന് രാഹുല്‍
backup
August 25 2016 | 10:08 AM
ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ വധത്തിനു പിന്നില്‍ ആര്‍എസ്എസാണെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ആര്‍എസ്എസിനെപറ്റി പറഞ്ഞ ഓരോ വാചകത്തിലും ഉറച്ചുനില്‍ക്കുന്നു.
ട്വിറ്ററിലൂടെയാണ് രാഹുല്‍ വീണ്ടും ആര്‍എസ്എസിനെതിരേ തിരിഞ്ഞത്.
വെറുക്കപ്പെട്ടതും ഭിന്നതയുണ്ടാക്കുന്നതുമായ ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ടയ്‌ക്കെതിരേ ഒരിക്കലും ഞാന്‍ യുദ്ധം അവസാനിപ്പിക്കില്ലെന്നാണ് പോസ്റ്റില്‍ രാഹുല്‍ എഴുതിയിരിക്കുന്നത്.
ആര്‍എസ്എസിനെതിരേ രാഹുല്‍ നടത്തിയ പ്രസംഗത്തിന്റെ വിഡിയോയും ട്വീറ്റിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
I will never stop fighting the hateful & divisive agenda of the RSS. I stand by every single word I saidhttps://t.co/bUWzTHrgHW
— Office of RG (@OfficeOfRG) August 25, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."