പി.എഫ്.ഐ ശൈലിയുമായി വിയോജിപ്പ്; നിരോധനത്തില്‍ മുസ്‌ലിം ലീഗ് നിലപാട് ഇപ്പോള്‍ പറയാനാവില്ലെന്നും ഇ.ടി മുഹമ്മദ് ബഷീര്‍
തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനവുമായി ബന്ധപ്പെട്ട മുസ്‌ലിം ലീഗ് നിലപാട് ഇപ്പോള്‍ പറയനാവില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.
'പി.എഫ്.യുടെ ശൈലിയുമായി ഞങ്ങള്‍ക്ക് വിയോജിപ്പിട്ടുണ്ട്. നിരോധനം ശരിയോ തെറ്റോ എന്നത് പെട്ടെന്ന് പറയാനാവില്ല. പാര്‍ട്ടി എന്ന നിലക്ക് അത് കൃത്യമായി വിലയിരുത്തിയാണ് പ്രകടിപ്പിക്കേണ്ടത് ഈ ഘട്ടത്തില്‍ പറയാനാവില്ല' മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം എട്ട് അനുബന്ധ സംഘടനകളെയും കൂടെ കേന്ദ്രം നിരോധിച്ചിട്ടുണ്ട്. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് പോപ്പുലര്‍ ഫ്രണ്ടിനൊപ്പം കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അഞ്ച് വര്‍ഷത്തെ നിരോധനം തന്നെയാണ് ഈ സംഘടനകള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ളത്. എസ്.ഡി.പി.ഐ നിരോധിക്കാനുള്ള നീക്കം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."