മരംമുറി കേസ്; റവന്യൂ അണ്ടര്‍ സെക്രട്ടറിക്കെതിരേ നടപടി
കൊച്ചി: മരംമുറി കേസുമായി ബന്ധപ്പെട്ട് റവന്യൂ അണ്ടര്‍ സെക്രട്ടറിക്കെതിരേ നടപടി. മരുമുറിയില്‍ വിവരവകാശപ്രകാരം മറുപടി നല്കിയ റവന്യൂ അണ്ടര്‍ സെക്രട്ടറി ശാലിനിയുടെ ഗുഡ് സര്‍വീസ് ക്യാന്‍സല്‍ ചെയ്തു. ശാലിനിക്ക് സത്യസന്ധത ഇല്ലെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക് കണ്ടെത്തി. നേരത്തെ ശാലിനിയെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കഴിഞ്ഞ മാസം 28നാണ് മരംമുറിയുമായി ബന്ധപ്പെട്ട വിവാദ ഫയലിന്റെ വിവരാദാംശങ്ങള് തേടി വിവരാവകാശനിയമ പ്രകാരമുള്ള അപേക്ഷ ശാലിനിക്ക് ലഭിക്കുന്നത്. അടുത്ത ദിവസം തന്നെ അതുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുകയും ചെയ്തിരുന്നു. എല്ലാ വകുപ്പുകളുടെയും നിര്‍ദേശങ്ങളും മറികടന്ന് റവന്യു മന്ത്രിയാണ് മരംമുറിക്ക് അനുവാദം നല്‍കിയതെന്ന് ആ രേഖയില്‍ പറഞ്ഞിരുന്നു. അപ്പോള്‍ തന്നെ റവന്യൂ അണ്ടര്‍ സെക്രട്ടറിയായ ശാലിനിയോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ റവന്യു സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. കൂടാതെ, വിവരാവകാശ സെക്ഷനില്‍ നിന്നും ശാലിനിയെ മാറ്റുകയും ചെയ്തു. അതിന് പിന്നാലെയാണ് പ്രതികാര നടപടിയുമായി സര്‍ക്കാര്‍ പിന്നെയുമെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."